ന്യൂഡല്‍ഹി: പകരക്കാരനില്ലാത്ത അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോകരാജ്യങ്ങൾക്കിടയിൽ ചർച്ചാ വിഷയമാണ്. അധികാരമേറ്റശേഷം മോദി സന്ദര്‍ശിച്ചത് നിരവധി വിദേശ രാജ്യങ്ങളാണ്. ഇന്ത്യക്ക് കൂടുതല്‍ വിദേശ ശ്രദ്ധ ലഭിക്കുവാനും രാജ്യത്ത് കൂടുതല്‍ വ്യവസായങ്ങള്‍ കൊണ്ടുവരുന്നിനും ഈ യാത്രകള്‍ ഉപകരിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഉള്‍പ്പടെ ലോകത്ത് മറ്റൊരു രാജ്യത്തലവനും കിട്ടാത്ത സ്വീകാര്യതയാണ് മോദിക്ക് ലഭിച്ചത്. ലോകമാദ്ധ്യമങ്ങള്‍ മോദിയുടെ സന്ദര്‍ശനത്തെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.
എന്നാൽ പുതുവര്‍ഷ ആശംസകള്‍ അറിയിക്കാന്‍ ലോക നേതാക്കളെഫോണ്വിളിച്ചുകൊണ്ടാണ് മോദിയുടെ കഴിഞ്ഞ പുതുവര്‍ഷം ആരംഭിച്ചത്. ആദ്യത്തെ രണ്ടാഴ്ചയ്ക്കുളളില്‍ 11ലോകനേതാക്കളുമായാണ് അദ്ദേഹം ഫോണില്‍ സംസാരിച്ചത്. അയല്‍രാജ്യങ്ങള്‍ക്കൊപ്പം അമേരിക്ക, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളും ഇതില്‍പ്പെടുന്നു. കഴിഞ്ഞ റിപ്പബ്ളിക് ദിനത്തില്‍ മോദിയുടെ ക്ഷണം സ്വീകരിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരാേ മുഖ്യാതിഥിയായി പങ്കെടുത്തു. ഫെബ്രുവരിയില്‍ ചരിത്രംകുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തി. 2020 മോദിയുടെ ആഗോള ഇടപെടലുകളുടെ മറ്റാെരുവര്‍ഷമായി മാറുമെന്ന തോന്നലുളവാകുന്നതിനിടെയാണ് കൊവിഡ് മഹാമാരി കടന്നുവന്നത്.
കൊവിഡ് കാലത്തെ ആദ്യത്തെ വെര്‍ച്വല്‍ ഉച്ചകോടി മാര്‍ച്ച് 15ല്‍ സാര്‍ക്ക് നേതാക്കളുമായിട്ടായിരുന്നു. വിദേശനേതാക്കളുമായി ഇടപഴകാന്‍ വീഡിയോ കോണ്‍ഫറന്‍സുകളെ ഉപയോഗിച്ചുകൊണ്ടാണ് യാത്രചെയ്യാനാവാത്ത ഈ സാചര്യം മോദി സമര്‍ത്ഥമായി മറികടന്നത്. 2016ല്‍ത്തന്നെ വിദേശ നേതാക്കളുമായി ഇടപഴകുന്നതിന് വീഡിയോ കോണ്‍ഫറന്‍സിന്റെ സാദ്ധ്യതകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചാലോചിക്കാന്‍ തന്റെ വിദേശ നയസംഘത്തിന് മോദി നിര്‍ദ്ദേശം നല്‍കിയിരുന്നു. യാത്രകള്‍ക്കുവേണ്ടിവരുന്ന ഭീമമായ ചെലവ് കുറയ്ക്കാന്‍ കഴിയും എന്നതിനാലായിരുന്നു വീഡിയോ കോണ്‍ഫറന്‍സിന്റെ സാദ്ധ്യതകള്‍ ഉപയോഗിക്കാന്‍ മോദി നിര്‍ദ്ദേശിച്ചത്. ഈവര്‍ഷം തുടക്കത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രിയുമായി മോദി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു.
Read Also: ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
കോവിഡ് ബാധിച്ചതിനുശേഷം ഒാസ്ട്രേലിയ, യൂറോപ്യന്‍ യൂണിയന്‍, ശ്രീലങ്ക, ഡെന്മാര്‍ക്ക്, ഇറ്റലി, ബംഗ്ളാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി 17 വെല്‍ച്വല്‍ ഉച്ചകോടികളാണ് മോദി നടത്തിത്. ഇതൊരു റെക്കാഡാണെന്നാണ് റിപ്പോര്‍ട്ട്. വെര്‍ച്വല്‍ മീറ്റിംഗുകളിലൂടെ കൊവിഡിനെ അടിച്ചമര്‍ത്തുളള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കാനും മോദിക്ക് കഴിഞ്ഞു. കൊവിഡിനെ തടുക്കാനായി ഹൈഡ്രോക്സി ക്ളോറോക്വിന്‍ ഗുളികകള്‍ അമേരിക്ക ഉള്‍പ്പടെയുളള ലോകത്തെ പലരാജ്യങ്ങള്‍ക്കും എത്തിക്കാന്‍ കഴിഞ്ഞത് ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. പല രാജ്യങ്ങള്‍ക്കും സൗജന്യമായാണ് ഇത് വിതരണം ചെയ്തത്. ഇന്ത്യക്ക് ലോകത്തിന്റെ മുഴുവന്‍ ആദരം നേടാന്‍ ഇതിലൂടെ കഴിഞ്ഞു.
Post Your Comments