KeralaLatest NewsNews

എ​തി​ര്‍​ക്കു​ന്ന​ത് ഭ​യം​കൊ​ണ്ട്; സ്ഥാ​ന​മാ​ന​ങ്ങ​ളെ​ക്കാ​ള്‍ നേ​ട്ട​മാ​ണു പ്ര​ധാ​നമെന്ന് ലീഗ്

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വും സീ​റ്റ് വി​ഭ​ജ​ന​വും തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്താ​ണു തീ​രു​മാ​നി​ക്കു​ക​യെ​ന്നും കെ.​പി.​എ. മ​ജീ​ദ് വ്യ​ക്ത​മാ​ക്കി.

മ​ല​പ്പു​റം: സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു​ള്ള പി ​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ മ​ട​ങ്ങി​വ​ര​വി​നെ എ​തി​ര്‍​ക്കു​ന്ന​തു ഭ​യം കൊ​ണ്ടെ​ന്നു മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്. നി​ല​നി​ല്‍​പി​നെ ബാ​ധി​ക്കു​മെ​ന്നു ക​രു​തു​ന്ന​വ​രാ​ണ് എ​തി​ര്‍​ക്കു​ന്ന​ത്. വ്യ​ക്തി​ക​ളു​ടെ സ്ഥാ​ന​മാ​ന​ങ്ങ​ളെ​ക്കാ​ള്‍ യു​ഡി​എ​ഫി​ന്‍റെ​യും ലീ​ഗി​ന്‍റെ​യും നേ​ട്ട​മാ​ണു പ്ര​ധാ​നം. യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു പോ​കും. യു​ഡി​എ​ഫി​നെ ന​യി​ക്കു​ക​യാ​ണു കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ചു​മ​ത​ല. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വും സീ​റ്റ് വി​ഭ​ജ​ന​വും തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്താ​ണു തീ​രു​മാ​നി​ക്കു​ക​യെ​ന്നും കെ.​പി.​എ. മ​ജീ​ദ് വ്യ​ക്ത​മാ​ക്കി.

Read Also: ഭക്തരെ പ്രവേശിപ്പിക്കരുത്; ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയില്‍

സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​സ്ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ലോ​ക്സ​ഭാം​ഗ​ത്വം രാ​ജി​വ​യ്ക്കാ​നാ​ണു നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ദ്ദേ​ഹം മ​ത്സ​രി​ക്കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന രീ​തി​യി​ല്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ജി സ​മ​ര്‍​പ്പി​ക്കു​ക​യെ​ന്നും മ​ല​പ്പു​റ​ത്തു ചേ​ര്‍​ന്ന മു​സ്ലിം​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗ തീ​രു​മാ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്ക​വെ കെ.​പി.​എ. മ​ജീ​ദ് വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button