Latest NewsKeralaIndiaNews

ഐഎസ് ബന്ധം: കോഴിക്കോട് സ്വദേശിയുടെ രഹസ്യമൊഴിയെടുക്കാൻ എൻഐഎ

കേരളത്തിലും തമിഴ്നാട്ടിലും ഭീകര ആക്രമണങ്ങൾക്കു പദ്ധതിയിടാൻ 2016 ഒക്ടോബർ 2നു കണ്ണൂർ കനകമലയിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്ന കേസിലാണ് എൻഐഎ  നീക്കം.

കൊച്ചി: കനകമല ഐ എസ് കേസിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശിയുടെ രഹസ്യമൊഴിയെടുക്കാൻ എൻഐഎ തീരുമാനം. കേരളത്തിലും തമിഴ്നാട്ടിലും ഭീകര ആക്രമണങ്ങൾക്കു പദ്ധതിയിടാൻ 2016 ഒക്ടോബർ 2നു കണ്ണൂർ കനകമലയിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്ന കേസിലാണ് എൻഐഎ  ഈ നീക്കം തുടങ്ങിയത്.

സൗദിയിൽ നിന്നും നാട് കടത്തപ്പെട്ട ഐ എസുമായി ബന്ധമുള്ള  രണ്ടു പേരെ ചോദ്യം ചെയ്തപ്പോഴാണ് കോഴിക്കോട് സ്വദേശിയെപ്പറ്റിയുള്ള സുപ്രധാന വിവരങ്ങൾ ദേശീയ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇവർ മൂവരും കോഴിക്കോട് ഒരു ഭക്ഷണശാലയിൽ വെച്ച് ഗൂഢാലോചന നടത്തിയതായി എൻഐഎ കണ്ടെത്തി.

ഇ​തി​ൻ്റ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഇയാളെ ചോദ്യം ചെയ്ത ശേഷം രഹസ്യമൊഴി രേഖപ്പെടുത്തി സാക്ഷിയാക്കാനുള്ള നീക്കത്തിലാണ് എൻഐഎ . എൻഐഎ അപേക്ഷ നൽകിയ പശ്ചാത്തലത്തിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ മജിസ്ടേറ്റിനെ ചുമതലപ്പെടുത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button