നാഗ്പൂര്‍: ഇന്ത്യയില്‍ വിദേശത്തുനിന്ന് വന്നയാള്‍ക്ക് സ്ഥിരീകരിച്ചത് അതിവ്യാപനശേഷിയുള്ള കൊറോണ വൈറസെന്ന് സംശയം. ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയ നാഗ്പൂര്‍ സ്വദേശിയായ ഇരുപത്തിയെട്ടുകാരന് കൊറോണ വൈറസിന്റെ പുതിയ വകഭേദം ബാധിച്ചതായി സംശയം. നവംബര്‍ 29 നാണ് ഇദേഹം നാട്ടിലെത്തിയത്.
ഡിസംബര്‍ 14 നാണ് കോവിഡ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ യുവാവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
തുടര്‍ന്ന് ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. ഇദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി നാഗ്പൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. ഇവരുടെ സ്രവ സാംപിളിലെ വൈറസിന്റെ ജനിതക ശ്രേണീകരണത്തിനുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്. യുകെയില്‍ കണ്ടെത്തിയ വൈറസ് വകഭേദമാണോ ഇതെന്ന് സ്ഥിരീകരിക്കാനാണിത്. ബ്രിട്ടനില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലെത്തിയ 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെയും സാംപിളിന്റെ ജനിതക ശ്രേണീകരണം നടക്കുകയാണ്.
Post Your Comments