Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

കൊലക്കേസും അവിഹിതവും ഒരു പ്രശ്നമല്ല, ഫാ. കോട്ടൂരും സി. സെഫിയും ഇപ്പോഴും ‘വിശുദ്ധർ’ തന്നെ; അതിരൂപതയുടെ പിന്തുണ?

തോമസ് കോട്ടൂർ ഫാദർ ആയി തന്നെ തുടരും? കൊലപാതകിക്ക് അതിരൂപതയുടെ പിന്തുണ?

സിസ്റ്റർ അഭയകൊലക്കേസിൽ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരെ കോടതി ശിക്ഷിച്ചെങ്കിലും ഫാ.കോട്ടൂരിനെ ചേർത്തുപിടിച്ച് കോട്ടയം അതിരൂപത. കൊലക്കേസിൽ പ്രതികളാണെങ്കിലും അവിഹിതം നടത്തിയെന്ന് തെളിഞ്ഞവരാണെങ്കിലും ഫാദറും സിസ്റ്ററും ഇപ്പോഴും സഭയ്ക്ക് വേണ്ടപ്പെട്ടവർ തന്നെയെന്ന് വ്യക്തമാകുന്ന പ്രതികരണമാണ് വരുന്നത്.

ഇവരുടെപേരിലുള്ള ആരോപണങ്ങൾ അവിശ്വസനീയമാണെന്നാണ് കോട്ടയം അതിരൂപതയുടെ പ്രതികരണം. വിധിക്കെതിരേ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ടെന്നും അതിരൂപത വ്യക്തമാക്കുന്നു. ഇതോടെ, ഫാ.കോട്ടൂരിന്റെ പൗരോഹിത്യം, സിസ്റ്റര്‍ സെഫിയുടെ സന്ന്യാസ സഭാംഗത്വം നീക്കൽ നടപടികളിലേക്ക് സഭ ഉടൻ പോകുന്നില്ലെന്ന് സാരം.

Also Read: എം ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു

കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോഴും ഇരുവരും ‘വിശുദ്ധ’രായി തന്നെ തുടരുമെന്ന് സാരം. ഉയർന്ന കോടതികൾ പ്രതികളെ വെറുതേവിടുമെന്ന പ്രതീക്ഷയിലാണ് സഭ. വൈദികർ കുറ്റകൃത്യങ്ങളിലേർപ്പെട്ടാൽ രൂപതകൾ സസ്പെൻഡുചെയ്യാറുണ്ട്. ഇതോടെ കുർബാന ചൊല്ലാനുള്ള അവകാശം നഷ്ടമാകും. ഏത് അധികാരിക്കുകീഴിലാണോ, അവരാണ് കന്യാസ്ത്രീകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ഇവിടെയും അന്തിമവിധി നിശ്ചയിക്കുന്നത് വത്തിക്കാൻ തന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button