Latest NewsNewsIndia

കർഷകരെ സഹായിക്കുന്നതാണ് മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമം; യോഗി ആദിത്യനാഥ്

ലക്‌നൗ : മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമം സ്വാഗതം ചെയ്യുന്നതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.കാർഷിക നിയമങ്ങളുടെ പേരിൽ ചില രാഷ്ട്രീയ പാർട്ടികൾ സ്വാർത്ഥ താത്പര്യങ്ങൾ നേടിയെടുക്കാൻ പ്രതിഷേധക്കാരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഉത്പാദിപ്പിച്ച വിളകൾ രാജ്യത്തെവിടെ വേണമെങ്കിലും എത്തിച്ച് വിൽപ്പന നടത്താൻ കർഷകരെ സഹായിക്കുന്നതാണ് കാർഷിക നിയമം. സ്വാമിനാഥൻ കമ്മിറ്റിയുടെ ശുപാർശ നടപ്പിലാക്കാൻ വിസമ്മതിക്കുന്നവരാണ് ഇപ്പോൾ തടസങ്ങൾ സൃഷ്ടിക്കുന്നത്. പ്രതിഷേധക്കാരുമായി സംസാരിക്കാൻ കേന്ദ്രസർക്കാർ എപ്പോഴും സന്നദ്ധമാണ്. എന്താണ് യഥാർത്ഥ പ്രശ്‌നം എന്നത് പ്രതിഷേധക്കാർ വ്യക്തമാക്കണം. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നതാണ് ആവശ്യമെങ്കിൽ കർഷകരുടെ ക്ഷേമത്തിനായി കൊണ്ടു വന്ന നിയമങ്ങൾ പിൻവലിക്കേണ്ടതില്ലെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധക്കാർക്കൊപ്പം ചേർന്ന് പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ താത്പര്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. രാജ്യത്ത് എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശം ഭരണ ഘടന നൽകുന്നുണ്ട്. എന്നാൽ അതിരു കടന്നുള്ള പ്രതിഷേധം ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button