
തിരുവനന്തപുരം: അഭയാ കൊലക്കേസിലെ വിധി വന്നു, ഇനിയാണ് ക്ലൈമാക്സ് , പ്രതി ഫാദര്‍ തോമസ് കോട്ടൂരാന്റെ വധശിക്ഷ ഒഴിവാക്കുന്നതിന് ലിംഗാഗ്രത്തിലെ അര്‍ബുദ ബാധ ആയുധമാക്കുമെന്ന് നിയമവകുപ്പ്. സിസ്റ്റര്‍ അഭയാ കൊലക്കേസ് വിചാരണയ്ക്കിടെ ഫാ കോട്ടൂരിന്റെ അസുഖ വിവരം ചര്‍ച്ചയായിരുന്നു. കോട്ടൂര്‍ ലിംഗാഗ്രത്തില്‍ അര്‍ബുദം ബാധിച്ച് ചികിത്സ തുടരുകയാണ്. വിധി വന്നതിനു ശേഷം ജയിലിലേക്ക് മാറ്റിയ ഫാ കോട്ടൂരിന് ഈ അസുഖം ഇനിയൊരു പിടിവള്ളിയാണ്.
സിസ്റ്റര്‍ അഭയയുടെ മരണത്തിന് കാരണമായത് തലയ്‌ക്കേറ്റ അടിയെന്ന് ഫൊറന്‍സിക് വിദഗ്ധന്‍ ഡോ.എസ്.കെ.പഥക് മൊഴി നല്‍കിയിരുന്നു. ഫാ.തോമസ് കോട്ടൂര്‍. സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് കേസില്‍ വിചാരണ നേരിട്ട പ്രതികള്‍. അവിഹിതം കണ്ടതിന്റെ പേരിലെ കൊല അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണ്. ദൈവത്തിന്റെ വഴിയേ നടക്കുന്നുവെന്ന പുകമറ സൃഷ്ടിച്ചാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്ക് വധ ശിക്ഷ നല്‍കണമെന്ന് തന്നെ വാദിക്കും. എന്നാല്‍ കാന്‍സര്‍ രോഗിയായ തനിക്ക് ചികില്‍യ്ക്ക് വേണ്ടി ശിക്ഷാ ഇളവ് അനുവദിക്കണമെന്ന് ഫാ കോട്ടൂര്‍ നിലപാട് എടുക്കും.
സിസ്റ്റര്‍ സെഫി തെളിവ് നശീകരണത്തിന് കന്യാചര്‍മ്മ പുനഃസ്ഥാപനം പോലും അവര്‍ നടത്തി. കൊടും ക്രിമിനലിന്റെ മനസ്സോടെ പ്രവര്‍ത്തിച്ച കന്യാസ്ത്രീയ്ക്ക് കൊലക്കയര്‍ നല്‍കണമെന്ന് സിബിഐ വാദിയ്ക്കും. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കന്യാസ്ത്രീയായിരുന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തില്‍ എല്ലാ വിധേനയും അട്ടിമറിക്കപ്പെട്ട കേസാണ് കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കൊലക്കേസ്.
Post Your Comments