News

മതില്‍ ചാടിക്കടന്നു വന്ന തോമസുകുട്ടി എന്ന തന്റെ പ്രിയപ്പെട്ടവന്‍ തോമസ് കോട്ടൂരായിരുന്നുവെന്ന് സിസ്റ്റര്‍ സ്‌റ്റെഫി

പ്രതികളെ കുടുക്കിയത് ബ്രെയിന്‍ മാപ്പിംഗ് ടെസ്റ്റ്

തിരുവനന്തപുരം: മതില്‍ ചാടിക്കടന്നു വന്ന തോമസുകുട്ടി എന്ന തന്റെ പ്രിയപ്പെട്ടവന്‍ തോമസ് കോട്ടൂരായിരുന്നുവെന്ന് സിസ്റ്റര്‍ സ്റ്റെഫിയുടെ വെളിപ്പെടുത്തലായിരുന്ന ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളെ കുടുക്കിയത് ബ്രെയിന്‍ മാപ്പിംഗ് ടെസ്റ്റ് ആണ്.
സിസ്റ്റര്‍ അഭയയുടെ കൊലപാതകമന്വേഷിക്കാന്‍ സിബിഐ എത്തുന്നതു തന്നെ തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടതിന് ശേഷമായിരുന്നു. എന്നാല്‍ അടയ്ക്കാ രാജുവിന്റെ മൊഴിയും കേസിന് ഏറ്റവും വലിയ നിര്‍ണായകമായിരുന്നു. അതിനൊപ്പം ജോമോന്‍ പുത്തന്‍പുരയ്ക്കലെന്ന സാമൂഹിക പ്രവര്‍ത്തകന്റെ നിശ്ചയദാര്‍ഢ്യവും ഫാ. തോമസ് കോട്ടൂരിനും സി. സെഫിക്കും ശിക്ഷ വാങ്ങി നല്‍കാന്‍ സഹായിച്ചു.

Read Also : കോടതി വിധി പാവം കന്യാസ്ത്രിയെ കൊന്നതിലുള്ള ദൈവശിക്ഷ: മുൻ അന്വേഷണ ഉദ്യോഗസ്ഥന്‍

നേരത്തെ നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ് തുടങ്ങിയ ശാസ്ത്രീയ പരിശോധനകളിലുടെയാണ് സംഭവം കൊലപാതകമാണെന്നു തെളിയിക്കപ്പെട്ടത്. ഈ ശാസ്ത്രീയ പരിശോധനകലിലൂടെ പുറം ലോകമറിഞ്ഞത് ചില ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ കൂടിയായിരുന്നു.

സിസ്റ്റര്‍ സ്റ്റെഫിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന ഉദ്ദേശ്യത്തോടെ ഫാദര്‍ തോമസ് കോട്ടൂര്‍ 1992 മാര്‍ച്ച് 26 ന് അര്‍ദ്ധരാത്രി കോണ്‍വെന്റ് മതില്‍ ചാടി കടക്കുകയും മഠത്തിനുള്ളില്‍ കുറ്റകരമായി പ്രവേശിച്ച് ആ രാത്രി മുഴുവന്‍ അവിടെ തങ്ങുകയും ചെയ്തു. 27 ന് വെളുപ്പിന് 4.15 മണിയോടെ പരീക്ഷക്ക് പഠിക്കാനായി മുഖം കഴുകി ഫ്രിഡ്ജില്‍ നിന്ന് വെള്ളമെടുക്കാനെത്തിയ സിസ്റ്റര്‍ അഭയ കോണ്‍വെന്റ് സെല്ലാറില്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട നിലയില്‍ കാണുകയും ചെയ്തു

സംഭവം പുറം ലോകമറിയുമെന്ന ഭയത്താല്‍ ഒന്നും രണ്ടും പ്രതികള്‍ അഭയയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. വെളുപ്പിന് 4.15 മണിക്കും 5 മണിക്കും ഇടക്ക് കോടാലി കൊണ്ട് അഭയയുടെ പുറം തലയില്‍ അടിച്ചു. അടിയുടെ ആഘാതത്തില്‍ അഭയ ബോധരഹിതയായി വീണു. പിന്നീട് തെളിവു നശിപ്പിച്ചു.

നാര്‍ക്കോ അനാലിസിസിലും സി. സെഫി പറഞ്ഞത് ഞെട്ടിക്കുന്ന ഈ അവിഹിത കഥകള്‍ തന്നെയായിരുന്നു. ഫാ. തോമസ് കോട്ടൂരിനൊപ്പം ഫാദര്‍ ജോസ് പൂതൃക്കയിലും എന്നും പയസ് ടെന്‍ത് മഠത്തില്‍ എത്തിയിരുന്നു. ഇരുവരും സി. സെഫിയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടതും അവര്‍ വെളിപ്പെടുത്തി.

കന്യാസ്ത്രീ മഠത്തിന്റെ മതില്‍ ചാടിക്കടന്നു വന്ന തോമസുകുട്ടി എന്ന തന്റെ പ്രിയപ്പെട്ടവന്‍ ഫാ. തോമസ് കോട്ടൂരായിരുന്നുവെന്നും അവര്‍ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിനിടെ വെളിപ്പെടുത്തി. ഇതുതന്നെയാണ് പ്രതികള്‍ക്കെതിരെ മുഖ്യ തെളിവായി മാറിയത്.

മഠത്തില്‍ നടന്ന ലൈംഗീക വൈകൃതങ്ങള്‍ അവിടുത്തെ കന്യാസ്ത്രീകള്‍ക്കും ഹോസ്റ്റലിലെ അന്തേവാസികള്‍ക്കുമൊക്കെ അറിയാമായിരുന്നു. പക്ഷേ സി സ്‌റ്റെപിയുടെ സ്വാധീനത്താല്‍ എല്ലാം ഒതുക്കപ്പെട്ടു. ബ്രെയിന്‍ മാപ്പിങിലും കുറ്റം ചെയ്തത് ഈ പ്രതികള്‍ തന്നെയെന്നു തെളിഞ്ഞു.

ദൃക്സാക്ഷി അടയ്ക്ക രാജു അഭയ മരിച്ച ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് രണ്ട് വൈദികരെ കോണ്‍വെന്റിന്റെ സ്റ്റെയര്‍കേസില്‍ കണ്ടു എന്ന കാര്യം സിബിഐക്ക് 2007 ജൂലൈ 11 ന് മൊഴി കൊടുത്തിരുന്നു. ഇതും ശക്തമായ തെളിവായി. ഇതോടെയാണ് ക്നാനായ സഭ പതിനെട്ടവും പയറ്റിയിട്ടും പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button