
തിരുവനന്തപുരം : കോവിഡ് വൈറസ് വകഭേദത്തിന്റെ വ്യാപനത്തെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് സംസ്ഥാനം. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനമായി. മാത്രമല്ല കഴിഞ്ഞ 14 ദിവസത്തിനിടയില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്തിയവരെ കണ്ടെത്തി നിരീക്ഷിക്കാനും യോഗത്തില്‍ തീരുമാനമായി.
നാല് വിമാനത്താവളങ്ങളിലും കിയോസ്‌കുകള്‍ ആരംഭിക്കുകയും വിമാനത്താവളത്തോട് അനുബന്ധിച്ചുള്ള കോവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും. യുകെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ കോവിഡ് പരിശോധന ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്. വകഭേദം വന്ന കോവിഡ് ഇപ്പോഴത്തെ കോവിഡിനേക്കാളും 70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments