Latest NewsIndiaNews

വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് ; 59,048 കോടി അനുവദിച്ച് മോദി സര്‍ക്കാര്‍

ന്യൂഡൽഹി :നാലു കോടി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക നല്‍കി വരുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വ്യവസ്ഥകള്‍ക്ക് മാറ്റം വരുത്തിക്കൊണ്ടാണ് വിപ്ലവകരമായ പദ്ധതി നടപ്പാക്കുന്നത്.

Read Also : സൂപ്പർസ്റ്റാർ രജനികാന്തിന്റെ കോവിഡ് പരിശോധനാ ഫലം പുറത്ത്

പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനം കൈക്കൊണ്ടത്.പദ്ധതിക്കായി 59,048 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ മുതലുള്ള വിദ്യാഭ്യാസം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തുകയുടെ 60 ശതമാനം കേന്ദ്രസര്‍ക്കാരും ശേഷിക്കുന്ന തുക സംസ്ഥാന സര്‍ക്കാരും നല്‍കും.

2017-18 മുതല്‍ 2019- 20 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം 1,100 കോടി രൂപയോളമാണ് കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിനായി ചെലവഴിച്ചിരുന്നത്. എന്നാല്‍ 2020-21 മുതല്‍ 2025-26 വരെ 6,000 കോടി രൂപയാണ് പ്രതിവര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ചിലവഴിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button