കൊച്ചി: എം ശിവശങ്കറിന്റെ സ്വത്തുക്കൾ കണ്ടു കെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉത്തരവ് നൽകിയിരിക്കുന്നു. ശിവശങ്കറിനെതിരെ നാളെ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ഇഡിയുടെ പുതിയ നടപടി. ശിവശങ്കർ അറസ്റ്റിലായി 56 ദിവസം പിന്നിടുമ്പോഴാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളായ സ്വപ്‌നയുടെയും സന്ദീപിന്റേയും ബാങ്ക് ലോക്കറുകളിലും അക്കൗണ്ടുകളിലുമുണ്ടായിരുന്ന ഒരു കോടി 80 ലക്ഷം രൂപയും എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിട്ടുണ്ട്. ബാക്കി സ്വത്തു വകകളെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്ന വിവരവും എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിക്കുന്നതാണ്.
Post Your Comments