ഗണപതിക്കു നാളികേരം ഉടച്ചുകൊണ്ടു നാം നമ്മേ തന്നെ ഭഗവാന് സമര്‍പ്പിക്കുകയാണ്. നാളികേരം ഉടയ്ക്കുന്നതിലൂടെ ഞാന്‍ എന്ന ഭാവം ഇല്ലാതാക്കുകയാണ്. ഗണപതി ഭഗവാന് മൂന്നുകണ്ണുകളുള്ള നാളികേരം ഉടയ്ക്കുന്നതിലൂടെ എല്ലാതടസങ്ങളും നീങ്ങുമെന്നാണ് വിശ്വാസം.
Read Also : കുറഞ്ഞ വിലയിൽ നോക്കിയയുടെ എസി വിപണിയിൽ എത്തി
ശബരിമലയ്ക്കുപോകുന്ന അയ്യപ്പഭക്തന്‍മാര്‍ നെയ്‌തേങ്ങകൂടാതെ അഞ്ചുനാളികേരം കൂടി കരുതാറുണ്ട്. ഇത് എരുമേലിയിലും പമ്പാ ഗണപതിക്കും ശരംകുത്തിയിലും പതിനെട്ടാംപടി കയറും മുന്‍പും ഓരോ നാളികേരം ഉടയ്ക്കുന്നതിനും ഒരു നാളികേരം മാളികപ്പുറത്ത് ഉരുട്ടാനായിട്ടുമാണ് കൊണ്ടുപോകുന്നത്. നമ്മുടെ തന്നെ ശരീരമായി സങ്കല്‍പ്പിച്ചാണ് നാളികേരം ഭഗവാന് സമര്‍പ്പിക്കുന്നത്.
Post Your Comments