വിപണിയിൽ നിന്നും തുടച്ചു മാറ്റപ്പെട്ടു നോക്കിയയെ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് എച്എംഡി ഗ്ലോബൽ പുനരുജ്ജീവിപ്പിച്ചത്. നോക്കിയ ബ്രാൻഡിലുള്ള ഫീച്ചർ ഫോണുകളും, സ്മാർട്ട്ഫോണുകളും വിപണിയിലെത്തി. ഇതുകൂടാതെ കഴിഞ്ഞ വർഷം നോക്കിയയുടെ സ്മാർട്ട് ടിവികളും ഇന്ത്യൻ വിപണിയിലെത്തി. ഈ മാസത്തിന്റെ തുടക്കത്തിലാണ് നോക്കിയയുടെ ആദ്യ ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തിയത്.
Read Also : ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി
ഫ്ലിപ്കാർട്ടുമായി സഹകരിച്ച് പുതുതായി വിപണിയിലെത്തുന്നത് ഇനി നോക്കിയ ബ്രാൻഡിങ്ങിൽ എത്തുന്നത് എയർ കണ്ടിഷൻ (എസി) ആണ്.ഇന്ത്യയിൽ നിർമ്മിച്ചതായി അവകാശപ്പെടുന്ന ഒന്നിലധികം എസി വേരിയന്റുകൾ നോക്കിയ ബ്രാൻഡിൽ ഉടൻ വില്പനക്കെത്തും. ക്രമീകരിക്കാവുന്ന ഇൻവെർട്ടർ ടെക്നോളജി, മോഷൻ സെൻസറുകൾ ഫീച്ചറുകൾ സഹിതമാവും നോക്കിയയുടെ എസി ശ്രേണി വിപണിയിലെത്തുക. വൈ-ഫൈ കണക്റ്റുചെയ്‌ത സ്മാർട്ട് ക്ലൈമറ്റ് കൺട്രോൾ, ഇഷ്ടാനുസൃതം ക്രമീകരിക്കാവുന്ന യൂസർപ്രൊഫൈലുകൾ എന്നിവയും നോക്കിയ എസികൾക്കുണ്ടാകും.
ഈ മാസം 29 മുതലാണ് നോക്കിയയുടെ എസികൾ ഫ്ലിപ്‌കാർട്ട് മുഖേന വില്പനക്കെത്തുക. വിവിധ കപ്പാസിറ്റിയിലും, എനർജി എഫിഷ്യൻസിയിലുമായി കുറഞ്ഞത് 5 നോക്കിയ എസി മോഡലുകൾ വില്പനക്കെത്തും. എല്ലാ മോഡലുകളുടെയും വില വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല എങ്കിലും 30,999 രൂപ മുതലാണ് നോക്കിയ എസിയുടെ വില ആരംഭിക്കുക.
Post Your Comments