Latest NewsNewsIndia

റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പിലെ സൈനികര്‍ക്ക് കോവിഡ്

ലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പിലെ സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വൈറസ് സ്ഥിരീകരിച്ച എണ്‍പതിലധികം സെനികരെ ആര്‍മി ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിപ്പബ്ലിക് ദിന പരേഡ്, ആര്‍മി ഡേ, ബീറ്റിംഗ് റിട്രീറ്റ് അടക്കമുള്ള ചടങ്ങുകള്‍ക്കായി ഒന്നരമാസത്തിലേറേയായി സൈനിക സംഘം ഡല്‍ഹിയിലുണ്ട്. ചില സൈനികര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. തുടര്‍ന്നാണ് ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button