കര്‍ഷക പ്രക്ഷോഭത്തിനിടയിൽ ബോഡി ബില്‍ഡിംഗ്; സമരത്തിന്റെ മറവിൽ സംഭവിക്കുന്നതെന്ത്?

കര്‍ഷക പ്രതിഷേധകര്‍ക്ക് ജിം സൗജന്യമായി ഉപയോഗിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിനെതിരെ കര്‍ഷക പ്രക്ഷോഭ വേദിയില്‍ ബോഡി ബില്‍ഡിംഗ് മത്സരം സംഘടിപ്പിക്കാന്‍ വിവിധ കര്‍ഷക സംഘടനകളുടെ അനുമതി തേടി ജിം ഉടമകള്‍. പ്രതിഷേധ വേദികളിലൊന്നായ സിംഗു അതിര്‍ത്തിയിലാണ് ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കര്‍ഷകര്‍ക്കായി ബോഡി ബില്‍ഡിംഗ് മത്സരം സംഘടിപ്പിക്കാന്‍ അനുമതി തേടിയിരിക്കുന്നത്.

Read Also: എല്ലാ നാട്ടിലും കോവിഡ് വാക്‌സിനെത്തി, ഇന്ത്യയുടെ നമ്പര്‍ എപ്പോഴെത്തും മോദിജി: രാഹുല്‍ ഗാന്ധി

എന്നാൽ ഇവിടെ വിവിധ ജിമ്മുകളുടെ നേതൃത്വത്തില്‍ ഒരു താത്ക്കാലിക ജിം ഒരുക്കിയിട്ടുണ്ട്. കര്‍ഷകരും വോളന്‍റിയര്‍മാരും ഇവിടേക്ക് വേണ്ട എക്സര്‍സൈസ് മെഷീനുകള്‍ എത്തിച്ചു നല്‍കുന്നുണ്ട്. കായിക പ്രതിഭകള്‍ അടക്കം പ്രതിഷേധത്തില്‍ പങ്കുചേരാനെത്തിയ സാഹചര്യത്തിലായിരുന്നു അവരുടെ ശാരീരിക ആരോഗ്യം നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായി ജിം ഒരുക്കിയത്. പ്രൊഫഷണല്‍ വെയ്റ്റ് ലിഫ്റ്റിംഗ് താരങ്ങളും കായിക താരങ്ങളും അടക്കം ജിമ്മിലേക്ക് ആവശ്യം വേണ്ട സാധനങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു. കര്‍ഷക പ്രതിഷേധകര്‍ക്ക് ജിം സൗജന്യമായി ഉപയോഗിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പമാണ് ഒരു മത്സരം സംഘടിപ്പിക്കാന്‍ ജിം ഉടമകള്‍ അനുമതി തേടിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരാണ് രാജ്യതലസ്ഥാനത്തെ അതിര്‍ത്തികളില്‍ പ്രതിഷേധം തുടരുന്നത്. പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ വിവിധ എന്‍ജിഒകളും രംഗത്തുണ്ട്.

Share
Leave a Comment