ചേര്‍ത്തല : കോടതിയുടെ പേരില്‍ പോലും വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് എസ്എന്‍ഡിപി യോഗത്തെയും തന്നെയും ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ മുന്‍ സെക്രട്ടറി കെ.കെ.മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കും എതിരെ ആലപ്പുഴ മജിസ്‌ട്രേട്ട് കോടതി കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലന്നും അദേഹം വ്യക്തമാക്കി. മഹേശന്റെ മരണത്തെപ്പറ്റി സിബിഐ അന്വേഷിക്കണമെന്ന നിലപാട് ആദ്യ സ്വീകരിച്ചത് എസ്എന്‍ഡിപിയും താനുമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഐജിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ട്. തെറ്റു ചെയ്യാത്തവര്‍ക്ക് ആരെയും പേടിക്കേണ്ട. പച്ചക്കള്ളം പലതവണ പറഞ്ഞാല്‍ സത്യമാകില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Post Your Comments