
കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നാരോപിച്ച് കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ജീവനക്കാരനെ പിരിച്ചുവിട്ടു.
അഗ്നിശമന വിഭാഗത്തിലെ അസിസ്റ്റന്റ് മാനേജര്‍ കെഎല്‍ രമേശിനെയാണ് ജോലിയില്‍ നിന്നും ചെയര്‍മാന്‍ പുറത്താക്കിയത്.മുഖ്യമന്ത്രിയേയും മറ്റ് ജന പ്രതിനിധികളെയും സമൂഹമാദ്ധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അവഹേളിച്ച രമേശിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയതായാണ് കിയാല്‍ എംഡിയുടെ ഉത്തരവ്.
തിരുവനന്തപുരം പത്മനാഭ ക്ഷേത്രത്തെ സംബന്ധിച്ച് സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് രമേശ് മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയതെന്നും, അധിക്ഷേപം രൂക്ഷമായതോടെ കിയാലിന് പരാതി ലഭിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.
Post Your Comments