News

 തന്റെ ഭര്‍ത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല

ഒരു ഈര്‍ക്കില്‍ എടുത്തു പോലും ഭര്‍ത്താവ് തന്നെയോ മക്കളെയോ തല്ലിയിട്ടില്ലെന്ന് ഭാര്യ

തിരുവനന്തപുരം: മക്കളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം, തന്റെ ഭര്‍ത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല, ഒരു ഈര്‍ക്കില്‍ എടുത്തു പോലും ഭര്‍ത്താവ് തന്നെയോ മക്കളെയോ തല്ലിയിട്ടില്ലെന്ന് ഭാര്യയുടെ വാദം. തന്റെ ഭര്‍ത്താവ് ഒരുതെറ്റും ചെയ്തിട്ടില്ലെന്ന് വിശദീകരണവുമായി ഭാര്യ രംഗത്ത് വന്നതോടെ പൊലീസും പുലിവാല്‍ പിടിച്ചു. വീട്ടില്‍ ഉണ്ടായ ചെറിയൊരു പ്രശ്‌നത്തിന്റെ പേരില്‍ ഭര്‍ത്താവിനെ പേടിപ്പിക്കാനായി താനും മക്കളും ചേര്‍ന്ന് ചെയ്ത വീഡിയോയാണ് പുറത്തുവന്നതെന്ന് യുവതി വെളിപ്പെടുത്തുന്നു. ഒരു ഈര്‍ക്കില്‍ എടുത്തു പോലും ഭര്‍ത്താവ് തന്നെയോ മക്കളെയോ തല്ലിയിട്ടില്ലെന്നും, വളരെ കഷ്ടപ്പെട്ടാണ് കുടുംബം നോക്കുന്നതെന്നും ഇവര്‍ പറയുന്നു.

Read Also : മക്കളേയും ഭാര്യയേയും അതിക്രൂരമായി മര്‍ദ്ദിച്ച ആ നരാധമനെ അവസാനം കണ്ടെത്തി : പൊലീസ് അറസ്റ്റില്‍

യുവതിയുടെ വാക്കുകള്‍-

‘കഴിഞ്ഞ ആഴ്ച വീട്ടില്‍ ഉണ്ടായ ചെറിയൊരു പ്രശ്‌നത്തിന്റെ പേരില്‍ ചേട്ടനെ പേടിപ്പിക്കാന്‍ ഞാന്‍ എന്റെ ഫോണില്‍ എടുത്ത വീഡിയോ ആണത്. ആ വീഡിയോ എന്റെ കുടുംബ ഗ്രൂപ്പില്‍ ഇട്ടിരുന്നു. അതിപ്പോള്‍ ആരോ വൈറലാക്കി ഞങ്ങളുടെ കുടുംബത്തെയാകെ നാറ്റിച്ചിരിക്കുകയാണ്. എന്റെ ഭര്‍ത്താവ് അങ്ങനെയുള്ള ഒരാളല്ല. ഞങ്ങളെ ഇതുവരെ അദ്ദേഹം അടിച്ചിട്ടില്ല. ഒരു ഈര്‍ക്കില്‍ എടുത്തുപോലും എന്റെ മക്കളെ അടിച്ചിട്ടില്ല. ഞാന്‍ വീഡിയോ എടുക്കുന്നത് കണ്ടുകൊണ്ടാണ് അച്ഛനെ പേടിപ്പിക്കാന്‍ വേണ്ടി എന്റെ മോള്‍ അതില്‍ ഉറക്കെ നിലവിളിച്ചത്. അങ്ങേരെ ഒരു ദുഷ്ടനായിട്ടാണ് ഈ ലോകം ഇപ്പോള്‍ കാണുന്നത്. ഞാന്‍ വയ്യാത്ത ഒരാളാണ്. എന്റെ ട്രീറ്റുമെന്റിനും മറ്റുമായിട്ട് വളരെ കഷ്ടപ്പെട്ടാണ് നോക്കുന്നത്. എന്റെ കുടുംബത്തിലുള്ള ആരോ ചെയ്ത ചതിയാണ് ലോകം മൊത്തം കാണുന്നത്’.

രണ്ടു ദിവസം മുമ്പാണ് സമൂഹമാദ്ധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചത്. സംഭവം വൈറലായതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ സ്വദേശിയായ സുനില്‍കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കാണാതായ എന്തോ സാധനം കുട്ടികള്‍ എടുത്തുവെന്ന് ആരോപിച്ചാണ് മര്‍ദനം. ഞങ്ങള്‍ എടുത്തിട്ടില്ലെന്ന് കുട്ടികള്‍ കരഞ്ഞു പറയുന്നുണ്ടെങ്കിലും സുനില്‍കുമാര്‍ വീണ്ടും ഉപദ്രവിക്കുകയാണ്.

അടിവീഴുമ്പോള്‍ അനുജന്റെമേല്‍ വടി തട്ടാതിരിക്കാന്‍ മുന്നില്‍ നിന്ന് അടി വാങ്ങുന്ന പതിമൂന്നുകാരിയും, ചേച്ചിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന അനിയനുമാണ് ദൃശ്യങ്ങളിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button