![](/wp-content/uploads/2020/12/pjimage-22-jpg_710x400xtfrgyth-e1608631085503.jpg)
കണ്ണൂർ: കണ്ണൂർ തോട്ടട ബീച്ചിനടുത്ത് കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നു. ആദികടലായി സ്വദേശികളായ മുഹമ്മദ് ഷറഫ് ഫാസില്‍, മുഹമ്മദ് റിനാദ് എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്.
ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് അപകടം നടന്നിരിക്കുന്നത്. അഴിമുഖത്ത് കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ഇരുവരും തിരയിൽ പെടുകയുണ്ടായത്. കടലിലേക്ക് ഒഴുകിപോയ പന്ത് എടുക്കുന്നതിനിടെയാണ് അപകടമെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞു.
Post Your Comments