കൊല്ലം: സംസ്ഥാനത്ത് എണ്ണ ശേഖരം കണ്ടെത്താനുള്ള പര്യവേക്ഷണം ആരംഭിച്ചു . അസംസ്‌കൃത എണ്ണയുടെയും ഗ്യാസിന്റെയും സാന്നിധ്യം കണ്ടെത്താന്‍ രണ്ടു മാസത്തോളം നീളുന്ന പര്യവേക്ഷണമാണ് കൊല്ലം തീരത്ത് തുടങ്ങിയിരിക്കുന്നത്. ഓയില്‍ ഇന്ത്യ ലിമിറ്റഡിനു വേണ്ടി യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്ഡബ്ല്യു ഡച്ചസ് എന്ന കപ്പലും എട്ട് ടഗ്ഗുകളുമാണ് എത്തിയത്.
അടുത്ത വര്‍ഷം ഫെബ്രുവരി ആദ്യ ആഴ്ച വരെ നീളുന്ന പര്യവേക്ഷണം കടലനടിഭാഗത്തെ പ്രതലത്തിന്റെ വിശദമായ പഠനമാണ് നടക്കുക. കൊല്ലം-ആലപ്പുഴ മേഖലയിലെ ഉള്‍ക്കടല്‍ മേഖലയിലാണ് പര്യവേക്ഷണം നടത്തുക. കടലനടി ഭാഗത്തെ പ്രതലത്തിന്റെ വിശദമായ പഠനത്തിനു ശേഷം കൊല്ലത്തിന്റെ ഉള്‍ക്കടല്‍ മേഖലകളില്‍ എണ്ണയുടെയോ ഗ്യാസിന്റെയോ സാന്നിധ്യമുണ്ടോയെന്നു കണ്ടെത്തും. കേന്ദ്ര നാവിക സേനയുടെ അനുമതിയോടെയാണ് കപ്പല്‍ കൊല്ലത്തെത്തിയത്.
Post Your Comments