KeralaLatest NewsNews

ഇടതുപക്ഷവുമായി കൊമ്പുകോർത്ത് എൻസിപി; മുന്നണി വിട്ട് യു.ഡി.എഫിലേക്ക്? സ്വാഗതം ചെയ്ത് ഉമ്മൻ ചാണ്ടി

തദ്ദേശതെരഞ്ഞെടുപ്പിന് പിന്നാലെ പാലായിലെ കളികൾ കാര്യമാകുന്നു. ഇടതുമുന്നണി വിടാനൊരുങ്ങി എന്‍സിപി. ഇടതുപക്ഷവുമായി കൊമ്പുകോർത്ത എൻ.സി.പി യുഡിഎഫിലേക്കെന്ന സൂചനകൾ. ഇതിന്‍റെ ഭാഗമായിട്ടാണ് എൻസിപി വേദികളിൽ ഉമ്മൻചാണ്ടി എത്തിയതെന്നാണ് റിപ്പോർട്ടുകൾ.

തദ്ദേശ തെരഞ്ഞെടുപ്പിൽ പാലായിലെ വമ്പൻ വിജയത്തിന് പിന്നാലെ എല്‍ഡിഎഫില്‍ പാല സീറ്റിനെ ചൊല്ലി കലഹം പൊട്ടിപുറപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. എൻസിപിയും ഇടത്പക്ഷവും തമ്മിൽ അകൽച്ചയിലെക്കാണെന്ന് നേരത്തേ തന്നെ സൂചനകൾ വന്നിരുന്നു.

Also Read:ആ മോഹം അങ്ങ് മറന്നേക്ക്, പാലാ വിട്ടൊരു കളിയുമില്ല; തുറന്നടിച്ച് മാണി സി കാപ്പൻ

ചരിത്രത്തില്‍ ആദ്യമായി പാലായില്‍ ഇടത്പക്ഷത്തിന് വിജയം നേടിക്കൊടുത്തത് എന്‍സിപിയുടെ മാണി സി കാപ്പനായിരുന്നു. എന്നാല്‍ എന്‍സിപിയെ തഴഞ്ഞ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിന് പരിഗണന നല്‍കിയാണ് ഇടതുപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതിനു ശേഷം അടുത്ത തെരഞ്ഞെടുപ്പിലും പാല തനിക്കാണെന്ന് ജോസ് കെ മാണി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, പാല സീറ്റ് ആർക്കെങ്കിലും വിട്ട് കൊടുക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് എൻ സി പിയും പരസ്യമായി രംഗത്തെത്തിയതോടെയാണ് സംഭവം ചർച്ചാവിഷയമായത്.

പാലാ സീറ്റിനു പകരമായി രാജ്യസഭാ സീറ്റോ പൂഞ്ഞാർ, പേരാമ്പ്ര, ഇരിക്കൂർ തുടങ്ങിയ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നോ നൽകാനുള്ള നീക്കവും മുന്നണിക്കുള്ളിൽ നടക്കുന്നുണ്ട്. എന്നാൽ ഇത് അംഗീകരിക്കേണ്ടെന്ന നിലപാടാണ് എൻസിപി കേരളാ ഘടകത്തിനുള്ളത്. മുന്നണിവിട്ട് യുഡിഎഫിലേക്ക് എൻസിപിയെ ക്ഷണിച്ചുളള ചർച്ചകളും ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button