ഭോപ്പാല്‍: 24കാരിയെ ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകന് ബലാത്സംഗം ചെയ്തതായി പരാതി. ഭോപ്പാലിലെ ഗോവിന്ദപുരയിലാണ് കേസിനാസ്പദമായ സംഭവം.ഒളിവില്‍ പോയ പ്രതിക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. പ്രതിയുടെ അമ്മ മരിച്ചതോടെയാണ് അച്ഛന് രണ്ടാമത് വിവാഹം കഴിച്ചത്. യുവതിക്ക് ഒരു മകനും ഒരു മകളും ഉണ്ട്.
മൂന്ന് വര്‍ഷം മുന്‍പ് പ്രതിയുടെ അച്ഛനും മരിച്ചുപോയിരുന്നു. സമീപത്തെ വീടുകളില്‍ ജോലി ചെയ്താണ് ഇവര്‍ ഉപജീവനം നടത്തുന്നത്. പ്രതി വിവാഹിതനാണെന്നും അന്വേഷണ ഉദ്യോഗസ്ഥ പറഞ്ഞു. വെള്ളിയാഴ്ച രാത്രി യുവതി ഉറങ്ങുന്നതിനിടെ രാത്രി 11 മണിക്കാണ് ബലാത്സംഗത്തിന് ഇരയാകുന്നത്. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നും യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടാനമ്മ ഉറക്കെ ഉച്ചവെച്ചപ്പോള്‍ ഇയാള്‍ വായ്മൂടിക്കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു.
read also: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് ഫലം ഇന്ന്
ഈ സമയത്ത് യുവതിയുടെ മറ്റ് രണ്ട് മക്കള്‍ സമീപത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു.പിറ്റേദിവസം യുവതി ഇക്കാര്യം ബന്ധുക്കളെ അറിയിച്ചെങ്കിലും സമൂഹത്തില്‍ ഉണ്ടാക്കുന്ന മാനക്കേട് ഓര്‍ത്ത് പൊലീസില്‍ പരാതി നല്‍കുന്നത് വിലക്കുകയും ചെയ്തെന്ന് എഎസ്ഐ പറഞ്ഞു. അവസാനം അവര്‍ തന്നെ ഭര്‍ത്താവിന്റെ മകനെതിരെ പൊലീസില്‍ പരാതി നല്കാന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments