കോട്ടയം : സിസ്റ്റര്‍ അഭയ കേസില്‍ സുപ്രധാന വഴിത്തിരിവായത് അടയ്ക്കാ രാജുവിന്റെ ആ മൊഴിയായിരുന്നു, കേസിലെ നിര്‍ണായക സാക്ഷിയായ രാജുവിന് (അടയ്ക്കാ രാജു) അഭിനന്ദനവുമായി യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫേസ്ബുക്കില്‍ രാജുവിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം രാജുവിന് ആദരമറിയിച്ചത്.
Read Also : ഇനി മുതല്‍ ഇന്ത്യയുടെ എല്ലാ പരമ്പരാഗത ആയോധന കലകളും യോഗയും മത്സര ഇനമെന്ന് കേന്ദ്രകായിക മന്ത്രാലയം
‘കള്ള്’ കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ ‘കള്ളന്‍ ‘ എന്ന് വിളിക്കാമായിരിക്കും… സത്യത്തില്‍ രാജു വിശുദ്ധനാണ്…. Salute ; ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു. അഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായി മഠത്തില്‍ കയറിയപ്പോള്‍ ഫാദര്‍ കോട്ടൂരിനെയും ഫാദര്‍ ജോസ് പുതൃക്കയിലിനെയും അവിടെ കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി.
ഇത് അന്വേഷണത്തില്‍ സുപ്രധാന വഴിത്തിരിവായി. എന്നാല്‍ ഈ മൊഴി വിശ്വാസയോഗ്യമാണോ എന്നവാദമുയര്‍ത്തി ചിലര്‍ രംഗത്തെത്തിയിരുന്നു. പ്രതിഭാഗവും ഇത് ചൂണ്ടിക്കാണിച്ചിരുന്നു.
ഒരു മോഷ്ടാവിന്റെ മൊഴി എത്രത്തോളം വിശ്വാസയോഗ്യമാണെന്നായിരുന്നു പ്രതിഭാഗം ഉയര്‍ത്തിയ ചോദ്യം.എന്നാല്‍ കേസില്‍ സാക്ഷികളെല്ലാം കൂറുമാറിയപ്പോഴും രാജു തന്റെ മൊഴിയില്‍ ഉറച്ചു നിന്നു. ഭീഷണികളും പ്രലോഭനങ്ങളും ഉണ്ടായിട്ടും രാജു പിന്‍മാറിയിരുന്നില്ല.
Post Your Comments