COVID 19Latest NewsNewsSaudi Arabia

സൗദിയിൽ 181പേർക്ക് കോവിഡ് ബാധ

റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് ബാധിക്കുന്ന ദൈനംദിന കണക്കിൽ നേരിയ വർദ്ധനവ് ഉണ്ടായിരിക്കുന്നു. രോഗമുക്തിയെക്കാൾ അൽപം കൂടി പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു എങ്കിലും പ്രതിദിന മരണസംഖ്യ കുറഞ്ഞിരിക്കുകയാണ്. ഇന്ന് എട്ട് പേർ മാത്രമാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചത്.

രാജ്യത്ത് 181പേർക്ക് പുതിയതായി കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോൾ 160 പേരാണ് രോഗമുക്തരായത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,61,359ഉം രോഗമുക്തരുടെ എണ്ണം 3,52,249 ഉം ആയി ഉയർന്നു. മരണസംഖ്യ 6139 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2971 പേരാണ്. ഇതിൽ 404 പേർ മാത്രമാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button