
മസ്കറ്റ് : ഒമാനില്‍ ഇന്ന് 212 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഒമാനില്‍ ആകെ കൊറോണ വൈറസ് രോഗികളുടെ എണ്ണം 12,8143 ആയി ഉയർന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 200 പേര്‍ ഗോഗമുക്തി നേടിയിരിക്കുന്നത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 11,9945 ആയി ഉയർന്നു. രാജ്യത്ത് ഇന്ന് ഒരു കോവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ 1490 മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 93.6 ശതമാനമാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 95 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 40 പേര്‍ ഗുരുതരാവസ്ഥയിലാണ് കഴിയുന്നത്.
Post Your Comments