ന്യൂഡല്‍ഹി: കോവിഡ്, പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം . ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ വകഭേദം കണ്ടെത്തിയതോടെ യുകെയില്‍ നിന്നെത്തുന്നവര്‍ക്കായി ആര്‍ടിപിസിആര്‍ ടെസ്റ്റും കോവിഡ് പോസിറ്റിവാകുന്നവര്‍ക്ക് പ്രത്യേക ഐസലോഷന്‍ സജ്ജമാക്കാന്‍ മാര്‍ഗനിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം. വിമാനത്താവളത്തിലെ ടെസ്റ്റില്‍ കോവിഡ് പോസിറ്റിവാകുന്നവരുടെ സഹയാത്രികര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും നിര്‍ബന്ധമാക്കി.
Read Also : കൊക്കെയ്ൻ കടത്താൻ ശ്രമിച്ച ഉഗാണ്ട സ്വദേശിനി പിടിയിൽ
വളരെ വേഗം വ്യാപിക്കുന്നതാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദമെന്നും ഇത് ചെറുപ്രായക്കാരെ കൂടുതലായി ബാധിക്കുന്നുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രത്യേക ഐസലോഷനിലേക്ക് മാറ്റിയിട്ടുള്ളവരുടെ സ്രവസാമ്പിളുകള്‍ ലണ്ടന്‍ വകഭേദമാണോ എന്ന് കണ്ടെത്താന്‍ പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണമെന്നും നിര്‍ദേശമുണ്ട്. ’17 തരത്തിലുള്ള ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസ് വകഭേദമാണിത്. ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങള്‍ വൈറസിന്റെ ശക്തി കൂട്ടുകയും ആളുകളില്‍ പരസ്പരം പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും’ മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍
1. ഇംഗ്ലണ്ടില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും യാത്ര വിവരം രേഖപ്പെടുത്തണം. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം പൂരിപ്പിക്കുകയും വേണം.
2. ഇവരെ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കണം. അതാത് സംസ്ഥാന സര്‍ക്കാരുകള്‍ വേണം ഇത് നടപ്പാക്കാന്‍.
3. പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കണം. ഇതിനായി പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയക്കണം.
4. വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തുകയാണെങ്കില്‍ പ്രത്യേക ഐസലോഷന്‍ വാര്‍ഡുകളിലേക്ക് ഇവരെ മാറ്റണം.
5. പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളെ കുറിച്ച് ചെക്ക് ഇന്‍ ചെയ്യുന്നതിന് മുമ്പ് തന്നെ യാത്രക്കാര്‍ക്ക് എയര്‍ലൈനുകള്‍ വിവരം നല്‍കണം.
ഡിസംബര്‍ 21 മുതല്‍ 23 വരെ രാജ്യത്തെത്തുന്നവരാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നത്.
Post Your Comments