ന്യൂഡൽഹി : യുകെയിൽ സ്ഥിര താമസമാക്കിയ അഡെൽ അഹമ്മദ് എന്ന മുസ്ലീം ബാലനോട് ക്രിസ്തുമസ് ആശംസിച്ചാൽ നരകത്തിൽ പോകുമെന്ന് 2019 ൽ സക്കീർ നായിക്ക് പറയുന്ന ദൃശ്യങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
Read Also : മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി അന്തരിച്ചു
തന്റെ ക്രിസ്ത്യൻ സുഹൃത്തുക്കൾക്കാണ് അഹമ്മദ് ‘മെറി ക്രിസ്മസ്’ ആശംസിച്ചത്. എന്നാൽ ഇത് ഇസ്ലാമിക നയങ്ങൾക്കെതിരാണെന്നാണ് സക്കീർ നായിക്ക് പറയുന്നത്.‘നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ, തെറ്റായ മാർഗങ്ങൾ ഉപയോഗിക്കാൻ കഴിയില്ല . നിങ്ങൾക്ക് അത് ഹറാമാണ്. നിങ്ങൾ അവർക്ക് മെറി ക്രിസ്മസ് ആശംസിക്കുമ്പോൾ, അവൻ ദൈവപുത്രനാണെന്നും അത് ശിർക്ക് ആണെന്നും നിങ്ങൾ സമ്മതിക്കുന്നു. ‘ സാക്കിർ നായിക് പറയുന്നു.
ഒപ്പം ലോകത്തിന്റെ പരമമായ സ്രഷ്ടാവാണ് അല്ലാഹു .അല്ലാഹു അല്ലാതെ യേശുക്രിസ്തുവിനെ ആരാധിക്കുന്നത് പാപമാണെന്നും സാക്കിർ നായിക് പറയുന്നു . ‘ മെറി ക്രിസ്മസ് എന്ന് പറയുന്നത് തെറ്റാണ് എന്റെ അഭിപ്രായത്തിൽ ഈ ആശംസ പറയുന്നത് തന്നെ ഇസ്ലാം വിരുദ്ധമാണ്, ‘സക്കീർ നായിക്ക് പറയുന്നു . ഇത്തരത്തിൽ ക്രിസ്ത്യാനികൾക്ക് ക്രിസ്തുമസ് ആശംസിച്ചാൽ നരകമായിരിക്കും ലഭിക്കുകയെന്നും സക്കീർ നായിക്ക് വീഡിയോയിൽ പറയുന്നു.
https://youtu.be/wNctEo0RCcw
“ക്രിസ്മസ് എന്നാൽ എന്താണ് എന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ അല്ലാഹു നിങ്ങളോട് ക്ഷമിച്ചേക്കാം. നിങ്ങൾ മദ്യം കുടിച്ചാലും അല്ലാഹു നിങ്ങളോട് ക്ഷമിച്ചേക്കാം. ക്രിസ്മസ് എന്നാൽ എന്താണ് എന്ന് മനസിലാക്കിയ ശേഷം ക്രിസ്ത്യാനികളുമായി ഒരു ബന്ധം കെട്ടിപ്പടുക്കുന്നതിനാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ, നിങ്ങൾ ജഹന്നാമിൽ (നരകം) സ്ഥാനം പണിയുന്നു. അതിനാൽ, ഖുറാന്റെയും സുന്നത്തിൻറെയും മാർഗനിർദേശം നിങ്ങൾ പിന്തുടരണം ‘ ഇത്തരത്തിലാണ് സക്കീർ നായിക്കിന്റെ പ്രസംഗം .
Post Your Comments