ഇന്ത്യയ്ക്കെതിരെ പലതവണ പരസ്യമായി പ്രകോപനപരമായ പ്രസ്താവന നടത്തിയിട്ടുള്ളയാളാണ് മുന്‍ പാകിസ്താന് ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍. ഇപ്പോഴിതാ, ആദ്യം കശ്മീരും പിന്നെ ഇന്ത്യയും പിടിച്ചടക്കുമെന്ന് അക്തർ പറയുന്നു. അക്തർ ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആദ്യം കശ്മീരും പിന്നെ ഇന്ത്യയും പിടിച്ചടക്കുമെന്നാണ് അക്തർ വീഡിയോയിൽ പറയുന്നത്. ഖസ്വ ഇ ഹിന്ദ് ഉണ്ടാകുമെന്ന് തങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ടെന്നും അതിനാല്‍ ആദ്യ ലക്ഷ്യം കശ്മീരാണെന്നും അക്തര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി രാജ്യത്തിനു വേണ്ടി ഇന്ത്യയെ എല്ലാ വശങ്ങളില് നിന്നും കീഴ്പ്പെടുത്തും. ഇതോടെ ഇന്ത്യ എന്നത് അതിര്‍ത്തികളില്ലാത്ത രാജ്യമായി മാറുമെന്നും അക്തര്‍ ഒരു പാക് മാദ്ധ്യമത്തോട് പറഞ്ഞു.
Also Read: ഇസ്ലാം ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട മതം&; പഠന കേന്ദ്രം കശ്മീർ; ആശങ്കയിൽ ശുഭം യാദവ്
പതിറ്റാണ്ടുകളായി ഇന്ത്യയില്‍ ആക്രമണം നടത്തുന്ന ഭീകരര്‍ ഉയര്‍ത്തിക്കാട്ടുന്ന ആശയമാണ് ഖസ്വ ഇ ഹിന്ദ് എന്നതാണ് ശ്രദ്ധേയം. ഇന്ത്യയെ പിടിച്ചടക്കുക എന്നതാണ് ഖസ്വ ഇ ഹിന്ദ് അര്‍ത്ഥമാക്കുന്നത്. പാകിസ്ഥാന്റെ പ്രമുഖനായ ഒരു വ്യക്തി തന്നെ ഇത്തരത്തിൽ പരസ്യമായി ഇന്ത്യയ്ക്കെതിരെ പ്രസ്താവന നടത്തുമ്പോൾ കൈയ്യും കെട്ടി നോക്കി നിൽക്കാനാകില്ലെന്ന് ഇന്ത്യൻ ജനത ഒന്നടങ്കം പറയുന്നു.
Post Your Comments