Latest NewsIndiaNews

പശുക്കളുടെ സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് പ്രിയങ്ക ഗാന്ധി

ലക്‌നൗ: പശുക്കളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര. പശുക്കളുടെ അവസ്ഥ കണ്ട് തന്റെ മനസ് അസ്വസ്ഥമാകുകയാണെന്ന് പ്രിയങ്ക കത്തില്‍ പറയുന്നു. ട്വിറ്ററിലൂടെ പ്രിയങ്ക കത്ത് പുറത്തുവിട്ടിട്ടുണ്ട്.

Read Also : “ക്രിസ്മസ് ആശംസ പറഞ്ഞാൽ നരകത്തിൽ പോകും” ; മുസ്ലിങ്ങൾക്ക് ഉപദേശവുമായി സക്കീർ നായിക്

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഏതാനും പശുക്കളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. പശുക്കള്‍ ചാകാനുള്ള കാരണം വ്യക്തമായിരുന്നില്ല. ഈ സംഭവം ഉയര്‍ത്തിക്കാട്ടിയാണ് പ്രിയങ്ക യോഗി ആദിത്യനാഥിന് കത്തയച്ചത്. ഇതാദ്യമായല്ല പശുക്കള്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ ചാകുന്നതെന്നും ദിവസേന നിരവധി പശുക്കള്‍ ചത്തൊടുങ്ങുന്നുണ്ടെന്നും പ്രിയങ്ക ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button