ന്യൂഡല്‍ഹി : ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിയറ്റ്‌നാം പ്രധാനമന്ത്രി ഗ്യൂയെന്‍ സുവോണ്‍ ഫുകുമായി തിങ്കളാഴ്ച വെര്‍ച്വല്‍ മീറ്റിംഗ് നടത്തും. പ്രതിരോധം, ഊര്‍ജ്ജം, ആരോഗ്യ സംരക്ഷണം, വികസന പങ്കാളിത്തം എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
”ഉച്ചകോടിയില്‍ ഇരുനേതാക്കളും ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറുകയും ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിന്റെ ഭാവി വികസനത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യും.” – യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ക്വിക്ക് ഇംപാക്റ്റ് പ്രോജക്ടുകള്‍ (ക്യുഐപി), ഐടിഇസി, ഇ-ഐടെക് സംരംഭങ്ങള്‍, പിഎച്ച്ഡി ഫെലോഷിപ്പുകള്‍, വിയറ്റ്‌നാമിലെ മെകോംഗ് ഡെല്‍റ്റ മേഖലയിലെ ജലവിഭവ മാനേജ്‌മെന്റിന്റെ പ്രോജക്ടുകള്‍, എസ്ഡിജികള്‍, ഡിജിറ്റല്‍ കണക്റ്റിവിറ്റി തുടങ്ങിയ വിയറ്റ്‌നാമിലേക്കുള്ള ഇന്ത്യയുടെ വികസന സഹായ പദ്ധതികള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. കൂടാതെ, രണ്ട് നേതാക്കളും കോവിഡ് 19 പകര്‍ച്ചവ്യാധി സമയത്തും ശേഷവുമുള്ള സാമ്പത്തിക പുനരുജ്ജീവനത്തെയും നേരിടാനുള്ള തന്ത്രങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ കൈമാറുമെന്നും പ്രതീക്ഷിക്കുന്നു.
Post Your Comments