Latest NewsIndiaNews

രാജ്യത്ത് ബുദ്ധമത ഗ്രന്ഥശാല വരുന്നു; ജീവിതത്തിന്റെ മൂല്യം പകർന്നു നൽകുമെന്ന് പ്രധാനമന്ത്രി

ഇന്ത്യയിൽ ബുദ്ധമത ഗ്രന്ഥശാല അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രന്ഥശാലയ്ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ രാജ്യം തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആറാമത് ഇന്ത്യ-ജപ്പാൻ സംവാദ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ഗുരുദ്വാരയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ബുദ്ധമത ഗ്രന്ഥങ്ങളും പുസ്തകങ്ങളും അടങ്ങുന്ന ഗ്രന്ഥശാല തലമുറകൾക്ക് വെളിച്ചം നൽകുമെന്നും ജീവിതത്തെ കുറിച്ചുള്ള വ്യക്തമായ ബോധം ഇതിലൂടെ കൈവരുമെന്നും അദ്ദേഹം പറഞ്ഞു. അതിനായി വിവിധ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന ബുദ്ധമത ഗ്രന്ഥങ്ങളും അവയുടെ ഡിജിറ്റൽ കോപ്പിയും ശേഖരിക്കണം. ഇത് വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്താൽ പണ്ഡിതർക്കും സന്യാസിമാർക്കും വളരെ ഉപകാരപ്രദമാകും.

ഇത്തരമൊരു പദ്ധതി രൂപം കൊള്ളുന്നതിൽ രാജ്യം അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഏഷ്യൻ ജനതയ്ക്ക് ജീവിതത്തിന്റെ മൂല്യം പകർന്നു നൽകാനും ജനാധിപത്യ സംരക്ഷണത്തിനുമാണ് സംവാദ് എന്ന പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button