COVID 19Latest NewsNewsIndia

രാജ്യത്തെ കോവിഡ് വ്യാപനം : ആശ്വാസവാർത്തയുമായി ആരോഗ്യ വിദഗ്ദർ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് സാദ്ധ്യതയില്ലെന്ന് ആരോഗ്യ വിദഗ്ധർ. രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ഒരു കോടി കവിയുകയും പുതിയ കേസുകളുടേയും മരണങ്ങളുടേയും എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച നിരീക്ഷണങ്ങൾ പുറത്തുവരുന്നത്.

Read Also : കാർ ബോംബ് സ്ഫോടനം : സ്ത്രീകളും കുട്ടികളുമടക്കം നിരവധി മരണം

പ്രശസ്ത വൈറോളജിസ്റ്റായ ഡോ. ഷാഹിദ് ജമീലിന്‍റെ വാക്കുകൾ, ‘കഴിഞ്ഞ സെപ്റ്റംബർ പകുതി മുതൽ രാജ്യത്തെ കൊറോണ കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. സെപ്റ്റംബർ ആദ്യം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 93,000 കൊറോണ കേസുകളാണ്. എന്നാലിപ്പോൾ 25,500ൽ താഴെയാണ് പ്രതിദിന കണക്കുകൾ. ഏറ്റവും മോശമായ ഘട്ടം കടന്നുപോയി. ചെറിയ തരംഗങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നും കേസുകളുടെ എണ്ണം ചെറിയ രീതിയിൽ ഉയരാമെന്നും ഡോ. ഷാഹിദ് ജമീൽ ചൂണ്ടിക്കാട്ടി. ഉത്സവകാലം കഴിഞ്ഞ സാഹചര്യത്തിൽ ഇനിയൊരു രണ്ടാം തരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗ രോഗവ്യാപനം ഉണ്ടാകില്ലെന്നും കൊറോണ കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കില്ലെന്നും ക്ലിനിക്കൽ സയന്റിസ്റ്റായ ഡോ. ഗഗൻദീപ് കാങ് പറയുന്നു. ഇന്ത്യയിൽ 30-40 ശതമാനം ജനസംഖ്യയ്ക്ക് ഇപ്പോഴും കൊറോണ ബാധിച്ചിട്ടില്ലെന്ന് പ്രമുഖ കാർഡിയോളജിസ്റ്റായ ഡോ. കെകെ അഗർവാൾ ചൂണ്ടിക്കാട്ടി.

കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ 16 ഇരട്ടിയോളം ആളുകൾക്ക് രോഗം അറിയാതെ വന്നുപോയി എന്നായിരുന്നു സിറോളജിക്കൽ സർവേയിൽ കണ്ടെത്തിയത്. ഇതു പ്രകാരം ഇന്ത്യയിൽ ഇതുവരെ 16 കോടി ആളുകൾക്ക് രോഗം അവർ പോലും അറിയാതെ വന്നു സുഖപ്പെട്ടിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിസംബർ വരെ ഇന്ത്യയിൽ 30 മുതൽ 40 കോടി ആളുകൾക്ക് വരെ കൊറോണ ബാധിച്ചു സുഖപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button