
ന്യൂഡൽഹി: യുകെയിൽ മനുഷ്യരിലേക്ക് അതിവേഗം പടരുന്ന ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇതു സംബന്ധിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് യോഗം വിളിച്ചിരിക്കുന്നു. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) അധ്യക്ഷനായ ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പ് രാവിലെ 10 ന് യോഗം ചേരുന്നതാണ്.
യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ നയപരമായ തീരുമാനം എടുത്തിട്ടില്ല ഇതുവരെയും. എന്നാൽ അതേസമയം ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. മോണിറ്ററിംഗ് ഗ്രൂപ്പിലെ അംഗമായ ലോകാരോഗ്യ സംഘടനയിലെ ഇന്ത്യയുടെ പ്രതിനിധി റോഡെറിക്കോ എച്ച് ഒഫ്രിനും ഇന്ന് ചേരുന്ന യോഗത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
Post Your Comments