Latest NewsKeralaNews

‘ഇപ്പോ എന്തായി…’; ഭൂതക്കണ്ണാടി വെച്ച്‌ വട്ടമിട്ടുപറന്ന് അരിപ്പ വെച്ച്‌ അരിച്ചു നോക്കിയില്ലേ?

ഭാര്യയും രണ്ട് പെൺകുട്ടികളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളുള്ള വീടാണെന്റേത്.

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍ വിജയം നേടിയതിന്റെ ആഹ്ലാദത്തിലും ആത്മവിശ്വാസത്തിലുമാണ് പിണറായി സര്‍ക്കാര്‍. ഈ മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിട്ട വ്യക്തിയാണ് മന്ത്രി കെ ടി ജലീല്‍. എന്നാല്‍ തന്റെ കൈകള്‍ പൂര്‍ണ്ണമായും ശുദ്ധമാണെന്നും എംഎല്‍എയായ ശേഷം കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ ഒരുതരി മണ്ണ് വാങ്ങിയിട്ടില്ലെന്നും 27 വര്‍ഷത്തിനിടെ എന്റെ അകൗണ്ടിലുള്ള പണം നാലേകാല്‍ ലക്ഷം രൂപ മാത്രമാണെന്നുമാണ് ജലീല്‍ പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് ജലീല്‍ അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ.

‘ എന്റെ തലക്കു മുകളില്‍ ഭൂതക്കണ്ണാടി വെച്ച്‌ വട്ടമിട്ടുപറന്ന് അരിപ്പ വെച്ച്‌ അരിച്ചു നോക്കിയില്ലേ? എന്നിട്ട് എന്തായി? ഇ.ഡിയെ വിട്ട് എന്റെ സാമ്പത്തിക വശങ്ങളെല്ലാം അന്വേഷിച്ചല്ലോ. എന്നിട്ടെന്താ സംഭവിച്ചത്? ഇക്കാലമത്രയുമുള്ള അകൗണ്ടുകളും സാമ്ബത്തിക സ്രോതസ്സുകളും പരിശോധിച്ചല്ലോ? 19 കൊല്ലം മുമ്പ് ഞാന്‍ വാങ്ങിയ പത്തൊമ്ബതര സെന്റ് സ്ഥലവും, അതില്‍ 2200 സ്‌ക്വയര്‍ ഫീറ്റുള്ള സാധാരണ ഒരു വീടുമല്ലാതെ മറ്റൊന്നും എനിക്കോ ഭാര്യക്കോ മക്കള്‍ക്കോ ഇല്ലന്നല്ലേ അന്വേഷണ സംഘം കണ്ടെത്തിയത്. ഞാന്‍ എംഎ‍ല്‍എയായ ശേഷം കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ ഒരുതരി മണ്ണ് ഞാന്‍ വാങ്ങിയിട്ടില്ല. ഒരു ബിസിനസ് ഞാന്‍ തുടങ്ങിയിട്ടില്ല. ഒരു കച്ചവടത്തിലും ഞാന്‍ പങ്കാളിയായിട്ടില്ല. എംഎ‍ല്‍എ ആകുന്നതിന് മുമ്ബ്12 വര്‍ഷം ഞാനൊരു കോളേജ് അദ്ധ്യാപകനായിരുന്നു. ഭാര്യ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പളാണ്. ഞങ്ങളുടെ രണ്ടാളുടെയും ഈ ഭൂമുഖത്തുള്ള ആകെയുള്ള സമ്ബാദ്യം ഞങ്ങളുടെ ശമ്ബളത്തിലെ തുച്ഛമായ ശേഷിപ്പുമാത്രമാണ്.

എന്നാൽ എന്റെ വീട്ടില്‍ ഒരുതരി സ്വര്‍ണമില്ല. ഭാര്യയും രണ്ട് പെൺകുട്ടികളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളുള്ള വീടാണെന്റേത്. എന്റെ ഭാര്യയുടെ കാതിലെ പറ്റ് പോലും ചെമ്പിന്റേതാണ്. മകളുടെ വിവാഹത്തിന് വെറും ആറായിരം രൂപയുടെ മുത്ത് മാലകളായിരുന്നു അവള്‍ക്ക് ആഭരണമായി നല്‍കിയത്. അത് ധരിച്ചാണ് പുതുപെണ്ണായി ഇറങ്ങിയത്. സാധാരണ മുസ്ലിം കുടുംബങ്ങളില്‍ സ്വര്‍ണാഭരണമാണ് വിവാഹമൂല്യമായിട്ട് നല്‍കാറ്. എന്റെ മരുമകന്‍ മകള്‍ക്ക് നല്‍കിയത് വിശുദ്ധ ഖുര്‍ആന്റെ കോപ്പിയാണ്. അത്രമാത്രം സ്വര്‍ണം വേണ്ടെന്നുവെച്ച കുടുംബമാണ് ഞങ്ങളുടേത്. മഞ്ഞ ലോഹമില്ലാതെ ഈ ഭൂമുഖത്ത് ജീവിക്കാന്‍ പറ്റുമോ എന്ന് ജീവിതത്തില്‍ പരീക്ഷിക്കുകയായിരുന്നു. അതില്‍ ഇതുവരെയും വിജയിക്കാനായി. ഇനിയുമതിന് കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.

അങ്ങനെയുള്ള ഒരു കുടുംബനാഥനെക്കുറിച്ചാണ് ഖുര്‍ആന്റെ മറവില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തിയവനെന്ന് യു.ഡി.എഫും ബിജെപിയും മാധ്യമങ്ങളും ആക്ഷേപിച്ചത്. ഇക്കാലത്തിനിടയില്‍ പുറത്ത് നിന്ന് എടുത്തുപറയത്തക്ക ഒരു സംഖ്യ പോലും എന്റെ അകൗണ്ടിലേക്കോ ഭാര്യയുടെ എക്കൗണ്ടിലേക്കോ വന്നിട്ടില്ല. നികുതി അടക്കാത്ത ഒരു രൂപ പോലും എന്റെ കയ്യിലില്ല. ഉണ്ടെങ്കില്‍ കണ്ടുകെട്ടട്ടെ. എനിക്കൊരു ഭയവുമില്ല. 27 വര്‍ഷത്തിനിടെ എന്റെ അകൗണ്ടിലുള്ള പണം നാലേകാല്‍ ലക്ഷം രൂപ മാത്രമാണ്. ഇതുകൊണ്ടാണ് മാധ്യമങ്ങള്‍ വേട്ടയാടിയിട്ടും പഞ്ചപുച്ഛമടക്കി അവര്‍ക്കുമുന്നില്‍ നില്‍ക്കുകയോ അവരുടെ ദാക്ഷണ്യത്തിനായി യാചിക്കുകയോ ചെയ്യാതെ സധൈര്യം മുന്നോട്ടുപോയത്. ലോകത്തിലെ എല്ലാ മാധ്യമങ്ങളും ഒരുമിച്ച്‌ എതിര്‍ത്താലും സത്യം മറുഭാഗത്താണെങ്കില്‍ ആ സത്യത്തിനായിരിക്കും അന്തിമ വിജയമെന്ന് തെളിയിക്കുന്നതാണ് ഞാനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍.

Read Also: ബെംഗളൂരു അക്രമം;17 എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് വിലങ്ങുമായി പോലീസ്

ഒരാള്‍ക്ക് അയാളെ വിശ്വാസമുണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. മുഖ്യമന്ത്രിക്ക് എന്നെ അറിയാം. മകളുടെ വിവാഹ ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഓരോരുത്തരുടെയും വീടുകളില്‍ പോയി നോക്കിയാല്‍ അറിയാല്ലോ അവര്‍ ഏതു തരക്കാരാണെന്ന്. നമുക്ക് നമ്മളില്‍ വിശ്വാസമുണ്ടെങ്കില്‍ ലോകത്താരെയും ഭയപ്പെടേണ്ടതില്ല. ആരുടെ മുന്നിലും തലകുനിക്കേണ്ടതുമില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ പഠിച്ച പാഠം അതാണ്. മാധ്യമങ്ങള്‍ എന്ത് പറയുന്നുവെന്ന് നോക്കിയല്ല ജനങ്ങള്‍ തീരുമാനമെടുക്കുന്നത്. മാധ്യമങ്ങള്‍ പറയുന്നത് അനുസരിച്ച്‌ ജനങ്ങള്‍ വോട്ടിങ് പാറ്റേണ്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഇടതുപക്ഷത്തിന്റെ പൊടി പോലും കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല. ഓരോ അപവാദവാര്‍ത്ത പുറത്ത് വരുമ്ബോഴും യാഥാര്‍ത്ഥ്യം എന്താബെംഗളൂരു അക്രമം;17 എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക്ണെന്ന് ജനങ്ങള്‍ ചികയുന്നുണ്ട്.

ആ അന്വേഷണത്തില്‍ പതിരില്ലെന്ന് ബോധ്യമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ വോട്ടിങ് രീതി നിശ്ചയിക്കപ്പെടുന്നത്. ഒരുപാട് മാധ്യമങ്ങള്‍ ഒരുമിച്ച്‌ നുണക്കഥകള്‍ പ്രചരിപ്പിച്ചാലും, അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ക്കായി മാധ്യമസിണ്ടിക്കേറ്റുകള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചാലും ഒരുസര്‍ക്കാരിനെയോ പാര്‍ട്ടിയേയോ മുന്നണിയേയോ ഇല്ലാതാക്കാന്‍ ആകുമെന്ന പരമ്ബരാഗത മാധ്യമ ധാര്‍ഷ്ഠ്യമാണ് ഈ തെരഞ്ഞെടുപ്പില്‍ പൊളിഞ്ഞ് പാളീസായിരിക്കുന്നത്. കാരണം യാഥാര്‍ത്ഥ്യത്തെ പുറത്തുകൊണ്ടു വരുന്നതില്‍ സോഷ്യല്‍മീഡിയ വലിയ പങ്കാണ് വഹിക്കുന്നത്. സോഷ്യല്‍മീഡിയയുടെ വ്യാപനം കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ കച്ചവട താല്‍പര്യങ്ങളെ പരാജയപ്പെടുത്തുന്നുവെന്നതാണ് വസ്തുത. മാധ്യമസിണ്ടിക്കേറ്റ് എന്ന് പറയാവുന്ന തരത്തില്‍ എല്ലാവരും ഒരുമിച്ച്‌ ഒരേവാര്‍ത്തകള്‍ ഒരേഭാഷയില്‍, വരികള്‍ പോലും വ്യത്യാസമില്ലാതെ നല്‍കിയിട്ടും യാതൊരു പോറലും ഇടതുപക്ഷത്തിന് ഏല്‍പ്പിക്കാന്‍ കഴിയാത്തത് അതിന്റെ പ്രതിഫലനമാണ്. മാധ്യമങ്ങള്‍ സ്വയം വിമര്‍ശനത്തിന് വിധേയമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.’- കെ ടി ജലീല്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button