ജക്കാര്‍ത്ത : കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം കഴിഞ്ഞ വര്‍ഷത്തെ ആഘോഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷത്തെ ഉത്സവങ്ങളും ആഘോഷങ്ങളും നിശബ്ദമാണ്. ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷവും കൊറോണ വ്യാപനത്തെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളില്‍ ആയിരിക്കും സംഘടിപ്പിക്കുക.
ഇന്തോനേഷ്യയിലെ ഒരു വ്യത്യസ്ത ക്രിസ്മസ് ട്രീ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മാസ്‌കുകളും സാനിറ്റൈസറുകളും ഉപയോഗിച്ചാണ് ഇന്തോനേഷ്യയിലെ സുരബായയില്‍ സ്ഥിതി ചെയ്യുന്ന കത്തോലിക്കാ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ദി കിംഗിലെ ഒരു ക്രിസ്മസ് ട്രീ അലങ്കരിച്ചിരിക്കുന്നത്. മൂന്ന് മീറ്റര്‍ നീളമുള്ള ട്രീ കൈ കൊണ്ട് നിര്‍മ്മിച്ച മാസ്‌കുകള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.
കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ട്രീ നിര്‍മ്മിച്ചതെന്ന് പള്ളിയിലെ ഒരു പുരോഹിതന്‍ പറഞ്ഞു. എന്നാല്‍, ഇന്തോനേഷ്യ മാത്രമല്ല കോവിഡ് 19 മാനദണ്ഡങ്ങള്‍ അനുസരിച്ച് ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കുന്നത്. ബൊളീവിയയില്‍, വൈറസിനെ കുറിച്ച് കൂടുതല്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഫേസ് ഷീല്‍ഡ്, മാസ്‌കുകള്‍, ഹസ്മത് സ്യൂട്ട് എന്നിവ കൊണ്ട് അലങ്കരിച്ച ‘ഉണ്ണിയേശു’വിനെയാണ് ഒരുക്കിയത്.
Post Your Comments