കൊച്ചി: മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,680 രൂപയായി ഉയർന്നിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസമായി സ്വര്‍ണവില ഉയർന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് വാക്‌സിന്‍ ലഭ്യമായി തുടങ്ങിയത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 30 രൂപ ഉയർന്നത് 4710 രൂപയായിരിക്കുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,920 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഉണ്ടായിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടം പ്രകടിപ്പിച്ച സ്വര്‍ണവില ഇന്ന് ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. മൂന്നാഴ്ച കൊണ്ട് 1760 രൂപയാണ് ഉയര്‍ന്നത്.
Post Your Comments