ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏഴ് കോടി എഴുപത്തിയൊന്ന് ലക്ഷം കടന്നിരിക്കുന്നു. അഞ്ച് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 16,99,118 പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി നാൽപത് ലക്ഷം കടന്നിരിക്കുകയാണ്. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യം മുന്നിലുള്ളത്.
ഇന്ത്യയിൽ 1,00,56,248 പേർക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 3,02,343 പേരാണ് ചികിത്സയിലുള്ളത്. തൊണ്ണൂറ്റിയാറ് ലക്ഷത്തിലധികം പേർ രോഗമുക്തി നേടി. 1,45,843 പേർ മരിച്ചു. ലോകത്ത് വൈറസ് ബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 1,82,64,543 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 1,80,187 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,24,849 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്നിരിക്കുകയാണ്.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ് ചെയ്യുന്നത്. രാജ്യത്ത് എഴുപത്തി രണ്ട് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.1,86,764 പേർ മരിച്ചു. കൊറോണ വൈറസിൽ നിന്നും രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിരണ്ട് ലക്ഷം ആയി.
Post Your Comments