Latest NewsIndia

വിദേശ ഫണ്ട്: പ​ഞ്ചാ​ബി വ്യ​വ​സാ​യി​ക​ള്‍ക്ക്​ നോ​ട്ടീ​സ്​ ന​ല്‍​കി​യും റെ​യ്​​ഡ്​ ന​ട​ത്തി​യും പീ​ഡ​നമെന്ന് കെജ്‌രിവാൾ

ആ​ദാ​യ നി​കു​തി വ​കു​പ്പി​നെ ഉ​പ​യോ​ഗി​ച്ച്‌​ ക​ര്‍​ഷ​ക സ​മ​ര​​ത്തെ നേ​രി​ടു​കയാണെന്നാണ് കെജ്‌രിവാൾ പറഞ്ഞത്.

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ക്ക് ലഭിക്കുന്ന അനധികൃത വിദേശ സംഭാവനകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്. സംഭാവനകളുമായി ബന്ധപ്പെട്ട് കേന്ദ്ര ഫോറിന്‍ എക്സ്ചേഞ്ച് വിഭാഗം വിവരങ്ങള്‍ തേടിയതായി പഞ്ചാബ് സിന്ധ് ബാങ്കിന്റെ മോഗ ജില്ലയിലെ ബ്രാഞ്ചില്‍ നിന്ന് അറിയിച്ചതായി സമരരംഗത്തുള്ള ഭാരതീയ കിസാന്‍ യൂണിയന്‍ ഉഗ്രഹാന്‍ വിഭാഗം നേതാക്കള്‍ പറഞ്ഞു.

എന്നാൽ ഇതിനെതിരെ ഇപ്പോൾ കെജ്‌രിവാൾ രംഗത്തെത്തിയിരിക്കുകയാണ്. ആ​ദാ​യ നി​കു​തി വ​കു​പ്പി​നെ ഉ​പ​യോ​ഗി​ച്ച്‌​ ക​ര്‍​ഷ​ക സ​മ​ര​​ത്തെ നേ​രി​ടു​കയാണെന്നാണ് കെജ്‌രിവാൾ പറഞ്ഞത്. സ​മ​ര​ത്തെ പി​ന്തു​ണ​ക്കു​ന്ന പ​ഞ്ചാ​ബി വ്യ​വ​സാ​യി​ക​ളെ നോ​ട്ടീ​സ്​ ന​ല്‍​കി​യും റെ​യ്​​ഡ്​ ന​ട​ത്തി​യും പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും സ​മ​ര​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്നും ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി കെ​ജ്​​രി​വാ​ള്‍ ട്വീ​റ്റ്​ ചെ​യ്​​തു. രാ​ജ്യ​മൊ​ന്ന​ട​ങ്കം ക​ര്‍​ഷ​ക​ര്‍​ക്കൊ​പ്പ​മാ​ണെ​ന്ന്​ പ​റ​ഞ്ഞ കെ​ജ്​​രി​വാ​ള്‍ ഇ​വ​രെ​ല്ലാ​വ​രെ​യും കേ​ന്ദ്രം റെ​യ്​​ഡ്​ ചെ​യ്യുമോ എ​ന്ന്​ ചോ​ദി​ച്ചു.

read also: വിദേശഫണ്ട്‌ വാങ്ങല്‍: കര്‍ഷക സംഘടന പ്രതിക്കൂട്ടില്‍ ; ബാങ്കിന്റെ മുന്നറിയിപ്പ്

ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ വ​ലി​യ പ​ങ്ക്​ വ​ഹി​ക്കു​ന്ന ഭാ​ര​തീ​യ കി​സാ​ന്‍ യൂ​നി​യ​ന്​ (ഉ​ഗ്ര​ഹാ​ന്‍) വി​ദേ​ശ സ​ഹാ​യം അ​നു​വ​ദി​ക്ക​രു​തെ​ന്ന് ബാ​ങ്കു​ക​ള്‍​ക്ക്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നോ​ട്ടീ​സ്​ അ​യ​ച്ചി​ട്ടു​ണ്ട്.വി​ദേ​ശ​ത്ത്​ പോ​യ പ​ഞ്ചാ​ബി​ക​ള്‍ ത​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​റി​നെ​ന്താ​ണ്​ പ്ര​ശ്​​ന​മെ​ന്ന്​ യൂ​നി​യ​ന്‍ നേ​താ​വാ​യ സു​ഖ്​​ദേ​വ്​ സി​ങ്​ കൊ​ക്​​രി കാ​ലാ​ന്‍ ചോ​ദി​ച്ചു.

വി​ദേ​ശ​ത്ത്​ പോ​യ പ​ഞ്ചാ​ബി​ക​ള്‍ ക​ഴി​ഞ്ഞ ര​ണ്ട്​ മാ​സം ഒ​മ്പ​ത്​ ല​ക്ഷം രൂ​പ വ​രെ അ​യ​ച്ചി​രു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.പഞ്ചാബിലെ മോഗ ജില്ലയിലെ പഞ്ചാബ് ബാങ്ക്, സിന്ധ് ബാങ്ക് എന്നിവയുടെ ശാഖകളില്‍ നിന്നാണ് മുന്നറിയിപ്പ് നല്‍കിയത്. റജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button