ലണ്ടന്‍: പുതിയ വൈറസ് വകഭേദം 70 ശതമാനം കൂടുതല്‍ വ്യാപനശേഷിയുളളത് , വൈറസ് രോഗബാധയുടെ പുതിയ വകഭേദം കണ്ടെത്തിയതോടെ വിവിധ രാജ്യങ്ങള്‍ യു.കെയിലേക്കുളള തങ്ങളുടെ വിമാന സര്‍വീസുകള്‍ റദ്ദാക്കുകയാണ്. ഇതുവരെ പതിനേഴോളം രാജ്യങ്ങളാണ് വിമാന സര്‍വീസുകള്‍ ഇങ്ങനെ റദ്ദാക്കിയത്. മഹാമാരിയുടെ പുതിയ വകഭേദത്തിന് ഗവേഷകര്‍ക്ക് ഇതുവരെ അറിയാത്ത നിരവധി ദോഷങ്ങളുണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗബാധ സ്ഥിരീകരിച്ച തെക്കന്‍ ഇംഗ്‌ളണ്ടില്‍ നാല് ശ്രേണിയിലുളള ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്ക നിലവില്‍ യു.കെയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്ന് അറിയിച്ചു.
Read Also : ക്രിസ്മസ് അപ്പൂപ്പന്റേയും സംഘത്തിന്റെയും വേഷമിട്ട് പൊലീസുകാര്‍ നടത്തിയത് വന്‍ മയക്കുമരുന്ന് വേട്ട
ഫ്രാന്‍സ്,ജര്‍മ്മനി, ഇസ്രായേല്‍, എല്‍ സാല്‍വദോര്‍, ബള്‍ഗേറിയ, നെതര്‍ലാന്റ്, ഇറ്റലി, ഫിന്‍ലാന്റ്, ഡെന്മാര്‍ക്ക്, തുര്‍ക്കി, മൊറോക്കോ, ബെല്‍ജിയം,കാനഡ, ഓസ്ട്രിയ, സൗദി അറേബ്യ, കുവൈറ്റ്, അയര്‍ലാന്റ് എന്നീ രാജ്യങ്ങളാണ് ഇതുവരെ യൂറോപ്പിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. സ്ഥിതിഗതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് രാജ്യത്തെ ഉന്നതതല യോഗം വിളിക്കുന്നുണ്ട്.
പുതിയ വൈറസിന്റെ സ്വഭാവം എങ്ങനെയെന്ന് ഗവേഷകര്‍ പഠിക്കുകയാണിപ്പോള്‍. ഇന്‍ഫ്‌ളുവന്‍സ വൈറസ് പോലെ ഒരാള്‍ക്ക് വിവിധ വൈറസുകളുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ അവയ്ക്ക് പരിവര്‍ത്തനം സംഭവിക്കും. അത് മാത്രമാണ് ഇപ്പോള്‍ സംഭവിച്ചതെന്ന് പറയുന്നു
ചൈനയില്‍ വുഹാനില്‍ നിന്നും കണ്ടെത്തിയ ശേഷം നിലവില്‍ യു.കെയില്‍ കണ്ടെത്തിയ മാറ്റമുണ്ടായ വൈറസ് ജനിതകമായി വളരെ മാറ്റമുണ്ടായതാണ്. ഇതാണ് വിവിധ രാജ്യങ്ങള്‍ യു.കെയിലേക്ക് യാത്രാനിരോധനം കൊണ്ടുവരാന്‍ കാരണം. വൈറസിന്റെ മുന്‍ വകഭേദത്തെക്കാള്‍ അപകടകരമായ വിധത്തില്‍ പടരുന്നതാണ് പുതിയ വൈറസ് വകഭേദമെന്ന് യു.കെ സര്‍ക്കാര്‍ പറയുന്നു.
Post Your Comments