Latest NewsNewsIndia

കോവിഡ് വാക്‌സിന് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ഇത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ എത്തുന്നതിനായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ ജനങ്ങള്‍. ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. കോവിഡ് വാക്സിന് ഉടന്‍ അനുമതി നല്‍കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ അറിയിച്ചിരിക്കുന്നത്. ഒന്നിലധികം വാക്സിനുകള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്സിന്‍ അതോടൊപ്പം ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിന്‍ തുടങ്ങിയ വാക്സിനുകളാണ് പരിഗണയിലുള്ളത്. സര്‍ക്കാരിനെ സംബന്ധിച്ച് മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്ക് ത്വരിത ഗതിയില്‍ തന്നെ വാക്സിന്‍ ലഭ്യമാക്കുക എന്നതിനാണ് പ്രഥമിക പരിഗണന നല്‍കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button