കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം നേരിട്ടതിനെ തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന അഭിപ്രായം ഘടകകക്ഷികളും ചില പാര്‍ട്ടി നേതാക്കളും മുന്നോട്ട് വെച്ചിരുന്നു. ഇപ്പോള്‍ ഇതേ കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് കെ മുരളീധരന്‍ എംപി.
നേതൃമാറ്റമല്ല കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നാണ് മുരളീധരന്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി ഏത് ചുമതല തന്നാലും ഏറ്റെടുക്കുമെന്നും യുഡിഎഫിനെ നയിക്കുന്നത് ലീഗല്ല, കോണ്‍ഗ്രസ് തന്നെയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കെ മുരളീധരനെ തിരികെ വിളിച്ച് കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ചില പോസ്റ്ററുകള്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം, നേതൃമാറ്റം ഇപ്പോള്‍ ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി. നിയമസഭാ തിരഞ്ഞെടുപ്പ് ഉടന്‍ തന്നെ നടക്കാനിരിക്കെ ഇപ്പോള്‍ നേതൃമാറ്റമുണ്ടായാല്‍ ഗുണമായിരിക്കില്ല പകരം ദോഷമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
Post Your Comments