താനൂര്‍: നിയമങ്ങൾ ശക്തമാകുമ്പോഴും അതിക്രമങ്ങൾക്ക് ഒരു കുറവും ഇല്ല. രണ്ടായിരത്തോളം സ്ത്രീകളെ വാട്സ്ആപ് വഴിയും ഫേസ്ബുക്ക് വഴിയും ശല്യം ചെയ്ത മഞ്ചേരി സ്വദേശി സനോജിനെ (32) താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ ഭാഗങ്ങളിലുള്ള 2000ഓളം സ്ത്രീകളെയാണ് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി നാല് വര്‍ഷത്തോളമായി ഇയാള്‍ അശ്ലീല സന്ദേശങ്ങളും ചാറ്റുകളുമായി ശല്യപ്പെടുത്തിയിരുന്നത്.
Read Also: ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്ക്’; ചികിത്സാനുഭവങ്ങള്‍ പങ്കുവെച്ച് ഗായിക വൈക്കം വിജയലക്ഷ്മി
ഒടുവില്‍ യുവാവിനെ വെട്ടിലാക്കാൻ അതേവഴി തന്നെ താനൂര്‍ പോലീസ് തെരഞ്ഞെടുത്തു. സ്ത്രീയാണെന്ന വ്യാജേന നാല് ദിവസം ചാറ്റ് ചെയ്ത് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ഫോണില്‍നിന്ന് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി വിവിധ ജില്ലകളിലെ സ്ത്രീകളെ ശല്യപ്പെടുത്തിയതായി കണ്ടെത്തി. സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകളെ ശല്യം ചെയ്യുന്നവരെ നിരീക്ഷിച്ചുവരുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും താനൂര്‍ സി.ഐ പി. പ്രമോദ് പറഞ്ഞു. സീനിയര്‍ സി.പി.ഒ സലേഷ് കാട്ടുങ്ങല്‍, സി.പി.ഒ വിമോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
Post Your Comments