News

‘ഹരേ റാം എന്നല്ല ഹരേ കൃഷ്ണകുമാറെന്ന് വിളിക്കണം, കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണകുമാറിനെ തള്ളി സിപിഎം

തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമെന്ന് പാര്‍ട്ടി

ആലപ്പുഴ: ‘ഹരേ റാം എന്നല്ല ഹരേ കൃഷ്ണകുമാര്‍ എന്ന് വിളിക്കണം’ സിപിഎം നേതാവിന്റെ പ്രസംഗം വിവാദമായതോടെ ഹരികുമാറിനെ തള്ളി സിപിഎം നേതൃത്വം. ഹരിപ്പാട് നഗരസഭയില്‍ ഒന്‍പതാം വാര്‍ഡ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണകുമാറിന്റെ വിജയ പ്രസംഗമാണ് ഇപ്പോള്‍ വിവാദമായത്. തനിക്ക് വോട്ട് ചെയ്യാത്തവരാരും വരുന്ന അഞ്ച് വര്‍ഷക്കാലം ഒരാവശ്യത്തിനും തന്നെ സമീപിക്കരുതെന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.

Read Also : കര്‍ഷക നിയമം, കത്ത് മലയാളത്തില്‍ : എല്ലാ മലയാളികളും ഇത് വായിക്കണം

തനിക്ക് വോട്ട് ചെയ്യാത്തവരാരും വരുന്ന അഞ്ച് വര്‍ഷക്കാലം ഒരാവശ്യത്തിനും തന്നെ സമീപിക്കരുതെന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സിപിഐഎം ഹരിപ്പാട് ഏരിയ കമ്മിറ്റി വ്യക്തമാക്കി.

ജനപ്രതിനിധികള്‍ എല്ലായ്പ്പോഴും വിനയത്വമുള്ളവരാകണമെന്നും ജനങ്ങളെ ഒന്നായി കണ്ട് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പക്ഷപാതരഹിതമായി നടപ്പാക്കണമെന്നുമാണ് പാര്‍ട്ടിയുടെ കാഴ്ചപ്പാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button