ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഏഴരക്കോടി കടന്നിരിക്കുന്നു. ഇതുവരെ 16,91,772 പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി മുപ്പത്തിയേഴ് ലക്ഷം പിന്നിട്ടിരിക്കുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. മരണം 1.45 ലക്ഷവും കടന്നു. രോഗമുക്തി നിരക്ക് 95.4 ശതമാനമായി ഉയർന്നിരിക്കുകയാണ്. ഇത് ലോകത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. രോഗമുക്തരായവർ ചികിത്സയിലുള്ളവരുടെ 30 ഇരട്ടിയാണ്. നിലവിൽ ചികിത്സയിലുള്ളത് 3,06,465 പേരാണ്.
വൈറസ് ബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. രാജ്യത്ത് 18,077,768 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 323,401പേർ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി അഞ്ചുലക്ഷം പിന്നിട്ടു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ് ചെയ്യുന്നത്.
Post Your Comments