കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം തുടരുന്നു. ബിര്‍ഭും ജില്ലയിലെ ശാന്തിനികേതനിലുള്ള വിശ്വ ഭാരതി സര്‍വ്വകലാശാലയില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. ഇതിന് ശേഷം നടക്കുന്ന മെഗാ റോഡ് ഷോയില്‍ പങ്കെടുക്കുന്ന അദ്ദേഹം മാദ്ധ്യമങ്ങളെയും കാണും.മെഗാ റോഡ് ഷോയില്‍ അമിത് ഷായോടൊപ്പം സുവേന്ദു അധികാരിയും മറ്റ് വിമത തൃണമൂല്‍ എംഎല്‍എമാരും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെയാണ് സുവേന്ദു അധികാരി ബിജെപി അംഗത്വം സ്വീകരിച്ചത്. അധികാരിയ്ക്ക് പുറമെ തൃണമൂല്‍, ഇടത്, കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയിലെത്തി. ഇനിയും ആയിരക്കണക്കിന് ആളുകള്‍ ബിജെപിയിലെത്തുമെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.അമിത് ഷായുടെ സന്ദര്‍ശനം തൃണമൂലിന് ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
read also: രൂക്ഷവിമര്‍ശനവുമായി മമതയുടെ മരുമകൻ, ബി ജെ പി ലക്ഷ്യമിട്ടത് സുവേന്തുവിന്റെ ജനകീയമുഖം
നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ തൃണമൂല്‍ ഉള്‍പ്പെടെയുള്ള ബിജെപിയുടെ രാഷ്ട്രീയ എതിരാളികള്‍ പ്രതിരോധത്തിലാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ 200 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അമിത്ഷായുടെ സന്ദർശനത്തിലെ മിഡ്‌നാപൂരിലെ റാലിയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.
Post Your Comments