ന്യൂയോര്‍ക്ക്: ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ യാത്രചെയ്യവേ യുഎന്‍ സുരക്ഷാ സമിതി വാഹനത്തെ ആക്രമിച്ചതായി ഐക്യരാഷ്ട്രസഭ. നിരീക്ഷകരായ രണ്ട് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലാണ് അജ്ഞാതവസ്തു വന്നിടിച്ചത്. വാഹനത്തിന് സാരമായ കേട് സംഭവിച്ചെങ്കിലും യാത്ര ചെയ്തിരുന്നവര്‍ പരിക്കില്ലാതെ രക്ഷപെട്ടു.
ഐക്യ രാഷ്ട്ര സുരക്ഷാ കൗണ്‍സിലിന്റ പതിവ് നിരീക്ഷണമാണ് ഉദ്യോഗസ്ഥര്‍ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നടത്തിയത്. ഇരു സൈനിക വിഭാഗത്തിനും ഇത്തരം സന്ദര്‍ശനത്തെക്കുറിച്ച് കൃത്യമായ സൂചന നല്‍കിയ ശേഷമാണ് യാത്ര. യു.എന്‍. സംഘത്തിന്റെ സുരക്ഷ ഇരുരാജ്യങ്ങളുടേയും ബാദ്ധ്യതയുമാണ്. അന്വേഷണം നീളുന്നത് പാകിസ്താനിലേക്കും ഭീകരരിലേക്കുമാണെന്നാണ് ദേശീയ മാദ്ധ്യമ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
ഇന്നലെ പതിവ് നിരീക്ഷണത്തിനായി പോയ വാഹനമാണ് ആക്രമിക്കപ്പെട്ടത്. പാകിസ്താന്റെ റാവല്‍കോട്ട് ഭാഗത്ത് വെച്ചാണ് സംഭവം. നിര്‍ദ്ദേശപ്രകാരം ഇന്ത്യ ഇന്നലെ വെടിനിര്‍ത്തിയിരുന്നുവെന്ന് അറിയിച്ചിട്ടുണ്ട്. സംഭവം നടന്നത് ജമ്മുകശ്മീര്‍ മേഖലയിലെ നിയന്ത്രണ രേഖയിലാണെന്നതും ദുരൂഹമാണ്. ആക്രമണം ഭീകരരിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇന്ത്യക്കെതിരെ ആരോപണവുമായി ഇതിനിടെ പാകിസ്താന്‍ രംഗത്തെത്തി. പാകിസ്താന് വേണ്ടി വിദേശകാര്യ വക്താവ് സഹീദ് ചൗദ്ധരിയാണ് അടിസ്ഥാന രഹിതമായ പ്രസ്താവന നടത്തിയത്. പാക് വാദത്തിനെതിരെ ഇന്ത്യന്‍ കരസേനയും തിരിച്ചടിച്ചു. യു.എന്‍ അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
Post Your Comments