KeralaLatest NewsNews

നീരസം വേണ്ട..തോറ്റവരും വീടുകള്‍ കയറിയിറങ്ങി നന്ദി പറയണം: സിപിഎം

കണ്ണൂര്‍ ജില്ലയില്‍ 1168 പേര്‍ വിജയിച്ചപ്പോള്‍ 500ല്‍ അധികം സ്ഥാനാര്‍ത്ഥികളാണ് പരാജയപ്പെട്ടത്.

കണ്ണൂര്‍: സംസ്ഥാന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ പേരില്‍ മാറിനില്‍ക്കരുതെന്ന് സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കും നിർദ്ദേശം നൽകി സിപിഎം. എന്നാൽ ഇടതുപക്ഷത്തിന്റെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാജയപ്പെട്ടവരില്‍ ഉണ്ടെന്നും ഇവര്‍ വീടുകള്‍ കയറിയിറങ്ങി വോട്ട് ചെയ്തവരും അല്ലാത്തവരുമായ ജനങ്ങളുമായി ബന്ധം സ്ഥാപിക്കണമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ വ്യക്തമാക്കി.

Read Also: ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്‌തു; മമതയോട് വിശദീകരണം തേടി സുപ്രീംകോടതി

‘അഹങ്കാരം ഒട്ടും പാടില്ല. വിനയാന്വിതനായി ജനങ്ങള്‍ക്ക് മുന്നിലെത്തണം. വോട്ട് ചെയ്യാത്തവരോട് വെറുപ്പോ നീരസമോ പാടില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. ജയിച്ചവര്‍ മാത്രം നന്ദി പറയാന്‍ വോട്ടര്‍മാരോട് നന്ദി പറഞ്ഞാല്‍ പോരാ. തോറ്റവരും വീടുകള്‍ കയറിയിറങ്ങണം. കണ്ണൂര്‍ ജില്ലയില്‍ 1168 പേര്‍ വിജയിച്ചപ്പോള്‍ 500ല്‍ അധികം സ്ഥാനാര്‍ത്ഥികളാണ് പരാജയപ്പെട്ടത്. തോല്‍വിയുടെ പേരില്‍ മാറി നില്‍ക്കുന്നതാണ് പല ഇടത്തും പ്രശ്‌നമായത്. തിരിച്ച്‌ പിടിക്കാന്‍ കഴിയാത്തതിന്റെ കാരണവും ഈ അകല്‍ച്ച തന്നെയാണെന്ന് പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്’- ജയരാജന്‍ പറഞ്ഞു.

എന്നാൽ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പാര്‍ട്ടിയുടെ നിര്‍ദേശം. വീടുകള്‍ സന്ദര്‍ശിക്കുക, വോട്ടര്‍മാരെ കണ്ട് നന്ദിപറയുക. വോട്ട് ചെയ്തവര്‍ ആയാലും ചെയ്യാത്തവര്‍ ആയാലും നേരില്‍ കണ്ട് നന്ദി അറിയിക്കുക- പാര്‍ട്ടി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button