നീലേശ്വരം: നഗരസഭയിലെ തൈക്കടപ്പുറത്ത് മുസ്ലിംലീഗ് പ്രവര്‍ത്തകരും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും തമ്മിൽ സംഘർഷം. സംഭവത്തിൽ മൂന്നു പേര്‍ക്ക് പരിക്കേറ്റു. തൈക്കടപ്പുറം നടുവില്‍ പള്ളിക്ക് സമീപത്തെ മുസ്ലിം ലീഗ് ഓഫിസിനു മുന്നിലാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ജസീര്‍ (32), പിതാവ് സലാം (70), എസ്.ഡി.പി.ഐ പ്രവര്ത്തകന് മുബാറക് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും പരസ്പരം കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്.
തൈക്കടപ്പുറം സെന്റര്‍ വാര്‍ഡില്‍നിന്ന് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി വിജയിച്ചപ്പോള്‍ പരാജയപ്പെട്ടതിലുള്ള പ്രതികാരമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ പ്രകോപനമില്ലാതെ മര്‍ദിക്കുകയായിരുന്നുവെന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന മുബാറക് പറഞ്ഞു.
അതേസമയം നടുവില്‍ പള്ളിയില്‍ നിന്ന് ജുമുഅ സമസ്കാരം കഴിഞ്ഞശേഷം വീട്ടിലേക്ക് പോകുന്നതിനിടയില്‍ മുബാറക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു പ്രകോപനവുമില്ലാതെ തലക്കും മുഖത്തും ശക്തമായി അടിക്കുകയായിരുന്നുവെന്നും നഗരസഭ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്കെതിരെ പ്രവര്‍ത്തിച്ചതിലുള്ള പ്രതികാരമാണ് ആക്രമണ കാരണമെന്നും നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ കഴിയുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു.
read also: തീക്കട്ടയിലും ഉറുമ്പ്, യുഎൻ സുരക്ഷാ സമിതിയുടെ വാഹനത്തിനു നേരെ ഇന്ത്യാ-പാക് അതിർത്തിയിൽ ആക്രമണം
ഇതിനിടെ തൈക്കടപ്പുറത്ത് അടിത്തറ ഇളക്കി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എസ്.ഡി.പി.ഐയില്‍ എത്തുമ്പോള്‍ വിറളിപൂണ്ട ലീഗ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയാണെന്ന് എസ്.ഡി.പി.ഐ മുനിസിപ്പല്‍ പ്രസിഡന്റ് ഷൗക്കത്തലി പറഞ്ഞു.ലീഗ് അക്രമം അവസാനിപ്പിച്ച് തൈക്കടപ്പുറത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്നും ഷൗക്കത്തലി പറഞ്ഞു.
തീരദേശ മേഖലയുടെ സമാധാനത്തിനായി എസ്.ഡി.പി.ഐ സാന്നിധ്യം ഇല്ലാതാക്കുമെന്ന ലീഗ് വിലയിരുത്തലിനുള്ള പ്രകടമായ ഉദാഹരണമാണിതെന്നും തീരദേശ മേഖലയിലെ രാഷ്ട്രീയ മത ഐക്യവും സഹവര്‍ത്തിത്വവും നിലനിര്‍ത്താന്‍ മുഴുവന്‍ ജനങ്ങളും മുന്നോട്ടുവരണമെന്നും തൈക്കടപ്പുറം മേഖല മുസ്ലിം ലീഗ് കമ്മിറ്റിയും ആവശ്യപ്പെട്ടു.
Post Your Comments