KeralaLatest NewsNews

സ്വർണക്കടത്ത് കേസിൽ ആദ്യം ശിവശങ്കറിന്റെ പേര് പറഞ്ഞില്ല; കാരണം വ്യക്തമാക്കി ഇ ഡി കോടതിയിൽ

അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ല. സ്വ​പ്ന​യു​ടെ ലോ​ക്ക​റി​ല്‍​നി​ന്നു പി​ടി​ച്ചെ​ടു​ത്ത പ​ണം ശി​വ​ശ​ങ്ക​റി​നു ല​ഭി​ച്ച കോ​ഴ​യാ​ണ്.

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ പേര് പരാമർശിക്കാത്തതിന്റെ കാരണം വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ പേ​രു ആദ്യം പ​റ​യാ​തി​രു​ന്ന​ത് ഭ​യംകൊ​ണ്ടാ​ണെ​ന്നും ഉ​ന്ന​ത​സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​യാ​ണ് ശി​വ​ശ​ങ്ക​റെ​ന്നും സ്വ​പ്ന സു​രേ​ഷ് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തു ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ മ​റു​പ​ടി വാ​ദ​ത്തി​നി​ടെ​യാ​ണ് ഇ​ഡി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ശി​വ​ശ​ങ്ക​റി​നെ​തി​രേ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഒ​ന്നും പ​റ​യാ​തി​രു​ന്ന സ്വ​പ്ന പി​ന്നീട് എ​ന്തു​കൊ​ണ്ടാ​ണ് മൊ​ഴി ന​ല്‍​കു​ന്ന​തെ​ന്ന വാ​ദ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് അ​ഡീ. സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ എ​സ്.​വി. രാ​ജു ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം ക​ടു​ത്ത സ​മ്മ​ര്‍​ദ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് സ്വ​പ്ന ഇ​ത്ത​ര​ത്തി​ല്‍ മൊ​ഴി ന​ല്‍​കു​ന്ന​തെ​ന്നു ശി​വ​ശ​ങ്ക​റി​നു വേ​ണ്ടി ഹാ​ജ​രാ​യ സു​പ്രീംകോ​ട​തി സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ ജ​യ്ദീ​പ് ഗു​പ്ത വാ​ദി​ച്ചു.

Read Also: അഭിമന്യുവിന്റെ ചക്രവ്യൂഹത്തിൽ വീണ് സ്ത്രീകൾ; ഒടുവിൽ അറസ്റ്റ്

എന്നാൽ ഹ​ര്‍​ജി​ക്കാ​ര​ന് ഇ​പ്പോ​ള്‍ ജാ​മ്യം ന​ല്‍​കു​ന്ന​ത് തെ​ളി​വു ന​ശി​പ്പി​ക്കാ​നും സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നു​മി​ട​യാ​ക്കു​മെ​ന്ന് ഇ​ഡി ചൂ​ണ്ടി​ക്കാ​ട്ടി. ഏ​തു ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യാ​ണ് വി​ളി​ച്ച​തെ​ന്നു ശി​വ​ശ​ങ്ക​ര്‍ പ​റ​യു​ന്നി​ല്ല. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ല. സ്വ​പ്ന​യു​ടെ ലോ​ക്ക​റി​ല്‍​നി​ന്നു പി​ടി​ച്ചെ​ടു​ത്ത പ​ണം ശി​വ​ശ​ങ്ക​റി​നു ല​ഭി​ച്ച കോ​ഴ​യാ​ണ്. പ​ണം ശി​വ​ശ​ങ്ക​റി​ന്‍റെ​യ​ല്ലെ​ന്നു വാ​ദി​ച്ചാ​ല്‍​പോ​ലും ഇ​തു ഒ​ളി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ച്ച​തും കു​റ്റ​മാ​ണ്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കേ​സ് പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ല​നി​ല്‍​ക്കും. ക​ള്ള​ക്ക​ട​ത്തി​നെ​ക്കു​റി​ച്ചു ശി​വ​ശ​ങ്ക​റി​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും ഇ​ഡി വാ​ദി​ച്ചു. ഹ​ര്‍​ജി​യി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് സിം​ഗി​ള്‍ ബെ​ഞ്ച് വി​ധി പ​റ​യാ​നാ​യി മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button