കോല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ബംഗാളില്‍ എത്തും. രാവിലെ രാമകൃഷ്ണ മിഷന് സന്ദര്‍ശിച്ചതിന് ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് മിഡ്നാപ്പൂരില്‍ അമിത് ഷാ റാലി നടത്തും. നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായ സാഹചര്യത്തില്‍ കേന്ദ്രസേനയെ സുരക്ഷയ്ക്കായി വിന്യസിക്കും. അതേസമയം ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഉടന്‍ ഡല്‍ഹിയിലെത്താന്‍ ഇന്നലെ നിര്‍ദേശം നൽകിയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഇരുവര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയത്.ക്രമസമാധാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇരുവരെയും വിളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ നേരിട്ട് ഹാജരാനാവില്ലെന്ന് അറിയിച്ച ബംഗാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാമെന്നാണ് മറുപടി നല്‍കിയത്.
അതേസമയം അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സുരക്ഷ വിലയിരുത്താന്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിച്ചിരുന്നു. ചര്‍ച്ചക്കായി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം സര്‍ക്കാര്‍ തള്ളിയിരുന്നു. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച നേതാക്കള്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്നും സൂചനയുണ്ട്.
Post Your Comments